Short News

കാലവർഷം കനത്തു; കാസർഗോഡ് ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം കനത്തു; കാസർഗോഡ് ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം ശക്തി പ്രാപിച്ചതോടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. പുലർച്ചെ വീശിയടിച്ച കാറ്റിൽ മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ചുറ്റുമതിലിന് മുകളിൽ വൻ മരം മുറിഞ്ഞ് വീണ് അഞ്ചു മീറ്റർ അകലത്തിലുള്ള മതിൽ പൂർണമായും തകർന്നു.സ്കൂൾ ബസ് പാർക്ക് ചെയ്യുന്ന ഷെൽട്ടറിന് ചേർന്നാണ് അപകടം സംഭവിച്ചത്. എതിർ ഭാഗത്തേക്ക് മറിഞ്ഞു വീണതു മൂലം വലിയ ദുരന്തം ഒഴിവായി.

വാടകയ്ക്ക് കാറെടുത്ത് കറക്കം; താൽപ്പര്യം ഡോക്ടർമാരെ മാത്രം, രണ്ട് പേർ പിടിയിൽ!

വാടകയ്ക്ക് കാറെടുത്ത് കറക്കം; താൽപ്പര്യം ഡോക്ടർമാരെ മാത്രം, രണ്ട് പേർ പിടിയിൽ!

റെന്റ് എ കാറിൽ കറങ്ങി വീടുകളിൽ കവർച്ച നടത്തി ആഡംബര ജീവിതം നയിച്ച രണ്ടുപേർ പൊലീസ് പിടിയിലായി. പാറശാല കരുമാനൂർ പുതുവൽ പുത്തൻവീട്ടിൽ ജോസ് നിവാസിൽ ആമത്തലയൻ ജിനേഷ് എന്നറിയപ്പെടുന്ന ജിനേഷ് വർഗീസ് (27), ശംഖുംമുഖം രാജീവ് നഗറിൽ പുതുവൽ പുത്തൻവീട്ടിൽ സോണി (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഡോക്ടർമാരുടെ വീടുകൾ തെരഞ്ഞുപിടിച്ചാണ് സംഘം ഏറെയും കവർച്ച നടത്തുന്നത്.

വരണ്ട ചർമ്മത്തിനുള്ള ഫെയ്‌സ് പാക്കുകൾ

വരണ്ട ചർമ്മത്തിനുള്ള ഫെയ്‌സ് പാക്കുകൾ

നാം പല രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട് ,എന്നാൽ തണുപ്പുകാലത്തെ ചർമ്മത്തിന്റെ ചൊറിച്ചിലും മറ്റും പ്രതിരോധിക്കാൻ ചില പ്രകൃതിദത്ത പരിഹാരങ്ങൾ ലഭ്യമാണ് . ഈ പരിഹാരങ്ങൾ സാമ്പത്തികമായി ലാഭകരവും വളരെ ലളിതവുമാണ്. ശീതകാലത്ത് ജലാംശം പ്രകടമാക്കുന്ന തിളങ്ങുന്ന വിധം ചർമ്മത്തെ ത്വരിതപ്പെടുത്തുന്നതിന് കഠിനമായ പരിശ്രമവും ഉത്സാഹം, ക്ഷമ എന്നിവ ആവശ്യമാണ് .അപ്പോൾ അനുമോദനങ്ങൾ നിങ്ങളെ തേടിയെത്തും

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് രണ്ടാഴ്ചത്തെ പരിശീലനം

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് രണ്ടാഴ്ചത്തെ പരിശീലനം

പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെല്ലാവരും നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണമെന്നും കേരള സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് കോളജിലെ അദ്ധ്യാപകര്‍ക്കും പരിശീലനം നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിൻറെയും വളര്‍ച്ചയ്ക്കനുസരിച്ച് അദ്ധ്യാപകരെ പ്രാപ്തരാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more