Short News

കർണാടക എംഎൽഎമാരെ സ്വാഗതം ചെയ്ത് കേരള ടൂറിസം മന്ത്രി

കർണാടക എംഎൽഎമാരെ സ്വാഗതം ചെയ്ത് കേരള ടൂറിസം മന്ത്രി

കർണാടകയിലെ കോൺഗ്രസിലെയും ജെഡിഎസിലെയും എംഎൽഎമാരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എംഎല്‍എമാര്‍ക്ക് എല്ലാ സഹായവും നൽകും. കുതിരകച്ചവടത്തെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം എംഎൽഎമാരെ സ്വാഗതെ ചെയ്തിരിക്കുന്നത്. കേരളം എംഎൽഎമാർക്ക് വൻ സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഡെഡ്പൂലിന് ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന കളക്ഷൻ

ഡെഡ്പൂലിന് ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന കളക്ഷൻ

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന് ശേഷം ഇന്ത്യയിൽ മികച്ച കളക്ഷൻ നേടി മുന്നോട്ട് പോവുകയാണ് ഹോളിവുഡ് ചിത്രം ഡെഡ്പൂൾ. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യദിന കളക്ഷന്‍ ഏറ്റവും കൂടുതൽ നേടിയത് അവഞ്ചേഴ്സ് ആയിരുന്നു. 31.30 കോടി. അതിനു ശേഷം ഡെഡ്പൂൾ 2 നേടിയിരിക്കുന്ന ആദ്യദിന കളക്ഷൻ 11.25 കോടിയാണ്. 
സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന ചിത്രമാണ് വീരമഹാദേവി.ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലും വീരമഹാദേവി ഒരുങ്ങുന്നുണ്ട്.തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.