Short News

സാങ്കേതിക തകരാർ; കൊൽക്കത്ത  മെട്രോ തുരങ്കത്തിനുള്ളിൽ കുടുങ്ങി

സാങ്കേതിക തകരാർ; കൊൽക്കത്ത മെട്രോ തുരങ്കത്തിനുള്ളിൽ കുടുങ്ങി

ഞായറാഴ്ച രാത്രി 9.30 നാണ് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന്‍ സ്റ്റേഷന് സമീപമുള്ള തുരങ്കത്തിൽ കുടുങ്ങിയത്. വൈദ്യുത തകരാറായിരുന്നു കാരണം. വൈദ്യുതി നിലച്ചതോടെ ട്രാക്കുകളിൽ നിന്ന് തീപ്പൊരി ചിതറാൻ തുടങ്ങിയതിനൊപ്പം കോച്ചുകൾക്കുള്ളിൽ ഇരുട്ടാവുകയും ചെയ്തു. ഇതോടെ യാത്രക്കാർ കോച്ചിൻറെ ചില്ലുകൾ തകർത്താണ് പുറത്തിറങ്ങിയത്.
സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നു

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങൾ ഇതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രമേയുളളൂ. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ് സമ്മാനിക്കുന്നതെന്നും ബിജെപി എംപിയും നടിയുമായ ഹേമ മാലിനി പറഞ്ഞു.
വെളുത്തുള്ളി ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം മാറ്റാം

വെളുത്തുള്ളി ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം മാറ്റാം

വെളുത്തുള്ളി ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. എന്നാല്‍ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹരിക്കാന്‍ വെളുത്തുള്ളി മികച്ചതാണ്. പലപ്പോഴും ആരോഗ്യത്തിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് ഒരു കഷ്ണം വെളുത്തുള്ളി മതി. അതിനായി വെളുത്തുള്ളി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വ‍ർണ വ്യാപാരം നടന്നത്.