Short News

കെഎസ്ആ‍ർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

കെഎസ്ആ‍ർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

ദേശീയ പാതയിൽ ബാലരാമപുരത്തിന് സമീപം
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ബാലരാമപുരം ജംഗ്ഷനിലാണ് സംഭവം. പൂവാർ ഡിപ്പോയിലെ ഡ്രൈവർ കാഞ്ഞിരംകുളം ചാവടി ജംഗ്ഷനിൽ തെക്കേ പുതുവൽ പുത്തൻവീട്ടിൽ മണി(54)ക്കാണ് പരിക്കേറ്റത്.ബസിന്റെ മുന് വശം പൂര്ണമായി തകര്ന്നിട്ടുണ്ട്.യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മുംബൈയുടെ തോല്‍വിക്കുളള കാരണങ്ങള്‍

മുംബൈയുടെ തോല്‍വിക്കുളള കാരണങ്ങള്‍

ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്കു ജയിക്കാനായത്. പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മുംബൈക്കു മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാവൂ എന്ന നിലയിലാണ്. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് മുംബൈക്ക് വിനയാകുന്നത്. നാലോവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയ രാജസ്ഥാൻറെ ജോഫ്ര ആര്‍ച്ചറുടെ പ്രകടനവും മുംബൈയെ തറ പറ്റിച്ചു.
യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജിനെ പോലെ ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ യുവതാരത്തിന് യുവിയുടെ ബാറ്റിങ് മികവും സ്വന്തമാണെന്ന് ബെംഗളുരു താരമായ മന്‍ദീപ് സിങ് പറഞ്ഞു. ഇപ്പോഴത്തെ തലമുറയില്‍ മറ്റാരെക്കാളും വലിയ സിക്‌സറുകള്‍ പറത്താന്‍ ഋഷഭിന് സാധിക്കും. ബാംഗ്ലൂരിനെതിരെ ഋഷഭ് 48 പന്തില്‍ 85 റണ്‍സാണ് നേടിയത്. വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരക്കാരനാകുമോ ഋഷഭ് എന്നാണ് ഇനി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. 
ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

1981ല്‍ നടന്ന മത്സരത്തിനിടെ ഓസീസ് ബൗളര്‍ ട്രെവര്‍ ചാപ്പല്‍ പ്രയോഗിച്ച തന്ത്രത്തിന്റെ വീഡിയോ സ്റ്റോക്‌സ് ട്വിറ്ററിൽ ഷെയർ ചെയ്തു. ദില്ലിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ ഡിവില്ലിയേഴ്‌സ് 90 റണ്‍സെടുത്തതിന് പിന്നാലെയാണ് സ്റ്റോക്‌സ് തന്ത്രം പുറത്തുവിട്ടത്. അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ ബാറ്റ്‌സ്മാന്‍ ബ്രയന്‍ മക്കഷിനെതിരെ അണ്ടര്‍ ആം പന്തെറിഞ്ഞാണ് ട്രെവർ കളി വിജയിച്ചത്.