Short News

ലക്ഷാധിപതികളുടെ ഗ്രാമം എന്നറിയപ്പെടുന്ന ലാക് പത്

ലക്ഷാധിപതികളുടെ ഗ്രാമം എന്നറിയപ്പെടുന്ന ലാക് പത്

ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ലാക് പത് എന്ന ചെറുപട്ടണമുളളത്. ഒരു കാലത്ത് ഇവിടം അത്രയ്ക്ക് സമ്പന്നമായതുകൊണ്ടാണ് ഈ പേരു ലഭിച്ചതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. കൃഷിയിലൂടെയും മത്സ്യബന്ധനത്തിലൂടെയും ഇവിടുള്ളവര്‍ ഉന്നത നിലവാരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് കരുതുന്നത്. ഇവിടെയുളള ഏഴു കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ലാക് പത് കോട്ട 1801ലാണ് നിര്‍മ്മിക്കുന്നത്.
പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള തൻറെ ആഗ്രഹം മഞ്ജു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മഞ്ജു പറഞ്ഞത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുവാനുള്ള ഭാഗ്യം മമ്മൂട്ടി അനുവദിച്ചുതരട്ടെയെന്നും മഞ്ജു പറഞ്ഞു.
ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതിക നായികയായെത്തിയ നാച്ചിയാർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിൽ പോലീസ് ഓഫീസറിൻറെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.ഇതിനിടെ ജ്യോതികക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് നടനും ഭർതൃസഹോദരനുമായ കാർത്തിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കണ്ടത് നല്ലൊരു അനുഭവമായിരുന്നു.അണ്ണിയും ജിവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നും കാർത്തി ട്വീറ്റ് ചെയ്തു
രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തൻറെ രാഷ്ട്രീയ നയം വ്യക്തമാക്കാമെന്നാണ് ഗൌതമി പറഞ്ഞത്. ഇപ്പോൾ ആരെയും പിന്തുണക്കാനില്ലെന്നും ഗൌതമി വ്യക്തമാക്കി.