Short News

വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എംകെ രാഘവൻ എംപി 24 മണിക്കൂർ ഉപവസിച്ചു

വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എംകെ രാഘവൻ എംപി 24 മണിക്കൂർ ഉപവസിച്ചു

മലബാറിലെ പ്രവാസികളെയും കാർഷിക വാണിജ്യ മേഖലകളെയും തകർക്കും വിധം കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എം കെ രാഘവൻ എം പി 24 മണിക്കൂർ ഉപവസിച്ചു.
വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

സൗദിയില്‍ മയക്കുമരുന്നിനെതിരായ കാംപയിന്‍ ശക്തമാക്കി

സൗദിയില്‍ മയക്കുമരുന്നിനെതിരായ കാംപയിന്‍ ശക്തമാക്കി

സൗദിയില്‍ മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതേത്തുടര്‍ന്ന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1628 പേര്‍ പിടിയിലായതായി പോലിസ് അറിയിച്ചു. 1024 വിദേശികളും 604 സൗദികളുമാണ് ഇതിന്റെ പേരില്‍ പിടിയിലായത്. 41 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ

നരയ്ക്കു പരിഹാരമായി വെളിച്ചെണ്ണ

മുടിയുടെ സംരക്ഷണത്തിന് പണ്ടു മുതല്‍ പ്രയോഗിച്ചു വന്നിരുന്ന വഴിയാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണയോളം മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന മറ്റൊരു വഴികളുമില്ലെന്നു വേണം, പറയാന്‍. വെളിച്ചെണ്ണ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം നല്‍കും.

'സഞ്ജു' എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോളിവുഡ് ഹിറ്റെന്ന റെക്കോഡില്‍

'സഞ്ജു' എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോളിവുഡ് ഹിറ്റെന്ന റെക്കോഡില്‍

രാജ്കുമാര്‍ ഹിറാനിയുടെ മുന്നാഭായ് എംബിബിഎസ്, 3 ഇഡിയറ്റ്സ്, പികെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ സഞ്ജു റെക്കോഡുകള്‍ ഒന്നൊന്നായി കടപുഴക്കി മുന്നേറ്റം നടത്തുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയത് 326.80 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്ന് വാരിക്കഴിഞ്ഞു. ഹിറാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആമിര്‍ ഖാന്‍ നായകനായ പികെയാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more