Short News

മലയാളി ജീവനക്കാരന് ദുബായ് എമി​ഗ്രേഷന്റെ ആദരം

മലയാളി ജീവനക്കാരന് ദുബായ് എമി​ഗ്രേഷന്റെ ആദരം

ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളിയ്ക്ക് ലഭിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുൽ ഗഫൂർ മണമ്മലിനാണ് 2017-18 വർഷത്തെ മികച്ച ജീവനക്കാരനുള്ള വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ദുബായ് ഗ്രാൻഡ് ഹായത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മ് അൽ മറി അബ്ദുൽ ഗഫൂറിന് വകുപ്പിന്റെ അംഗീകാര- സർട്ടിഫിക്കറ്റ് കൈമാറി.

മധുവിന്റെ കൊലപാതകം;  16 പ്രതികൾക്കെതിരെ കൊലകുറ്റം,  കുറ്റപത്രം സമർപ്പിച്ചു!

മധുവിന്റെ കൊലപാതകം; 16 പ്രതികൾക്കെതിരെ കൊലകുറ്റം, കുറ്റപത്രം സമർപ്പിച്ചു!

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റു ചെയ്യപ്പെട്ട് പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അഗളി ഡിവൈഎസ്പി ടികെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ 11640 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തൂത്തുക്കുടി സമരം; പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി

തൂത്തുക്കുടി സമരം; പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി

തൂത്തുക്കുടി കോപ്പർ പ്ലാന്റിനെതിരായ സമരത്തിനെതിരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഒരുമാസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. ഇന്ന് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുരയായിരുന്നു.

ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കോൺഗ്രസിന് 22ഉം  ജെഡിഎസിന് 12ഉം മന്ത്രിമാർ

ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കോൺഗ്രസിന് 22ഉം ജെഡിഎസിന് 12ഉം മന്ത്രിമാർ

34 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിൽ ഉണ്ടാകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് ഒപ്പം തന്നെ ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യ പ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെആർ രമേഷ് കുമാർ ആയിരിക്കും സ്പീക്കർ. കോൺഗ്രസ്-ജെഡിഎസ് യോഗത്തിന് ശേഷം കർണാടക ചാർജ്ജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.