Short News

തിരുവനന്തപുരത്ത് 167 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് 167 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

സ്കൂൾ കൊളേജ് പരിസരങ്ങളിൽ മയക്കുമരുന്നു ഗുളികകൾ വില്പന നടത്തിയിരുന്ന യുവാവിനെ പോലീല് പിടികൂടി. ഇയാളുടെ കൈയിൽ നിന്ന് മാരകമായ ലഹരിമരുന്നുകളായ നിട്രോസിപാം, നിട്രോവിറ്റ് ഗുളികകൾ പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പൗഡിക്കോണം സ്വദേശിയായ പൊടിയൻ എന്ന അരുണാണ് പിടിയിലായത്. ഇയാളിൽ നിന്ന് 167 ഗുളികകളാണ് കണ്ടെത്തിയത്.

യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജിനെ പോലെ ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ യുവതാരത്തിന് യുവിയുടെ ബാറ്റിങ് മികവും സ്വന്തമാണെന്ന് ബെംഗളുരു താരമായ മന്‍ദീപ് സിങ് പറഞ്ഞു. ഇപ്പോഴത്തെ തലമുറയില്‍ മറ്റാരെക്കാളും വലിയ സിക്‌സറുകള്‍ പറത്താന്‍ ഋഷഭിന് സാധിക്കും. ബാംഗ്ലൂരിനെതിരെ ഋഷഭ് 48 പന്തില്‍ 85 റണ്‍സാണ് നേടിയത്. വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരക്കാരനാകുമോ ഋഷഭ് എന്നാണ് ഇനി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. 
ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

1981ല്‍ നടന്ന മത്സരത്തിനിടെ ഓസീസ് ബൗളര്‍ ട്രെവര്‍ ചാപ്പല്‍ പ്രയോഗിച്ച തന്ത്രത്തിന്റെ വീഡിയോ സ്റ്റോക്‌സ് ട്വിറ്ററിൽ ഷെയർ ചെയ്തു. ദില്ലിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ ഡിവില്ലിയേഴ്‌സ് 90 റണ്‍സെടുത്തതിന് പിന്നാലെയാണ് സ്റ്റോക്‌സ് തന്ത്രം പുറത്തുവിട്ടത്. അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ ബാറ്റ്‌സ്മാന്‍ ബ്രയന്‍ മക്കഷിനെതിരെ അണ്ടര്‍ ആം പന്തെറിഞ്ഞാണ് ട്രെവർ കളി വിജയിച്ചത്.
തീവണ്ടിയുടെ ടീസറെത്തി

തീവണ്ടിയുടെ ടീസറെത്തി

ആക്ഷേപഹാസ്യ രൂപത്തിൽ ഒരുങ്ങുന്ന തീവണ്ടിയുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഫെലിനിയാണ്. തൊഴില്‍രഹിതനും ചെയിന്‍ സമോക്കറുമായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് നായകനായ ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ പോകുന്നത്. ചിത്രത്തിൽ ടെവിനോയുടെ നായികയെ അവതരിപ്പിക്കുന്നത് പുതുമുഖ നടി സംയുക്ത മേനോനാണ്.