Short News

ഓടുന്ന ബസിൽ ശല്യം ചെയ്യാൻ ശ്രമിച്ച മധ്യവയ്ക്കൻറെ വീഡിയോ പുറത്ത് വിട്ട് വിദ്യാർത്

ഓടുന്ന ബസിൽ ശല്യം ചെയ്യാൻ ശ്രമിച്ച മധ്യവയ്ക്കൻറെ വീഡിയോ പുറത്ത് വിട്ട് വിദ്യാർത്

ബസിനുള്ളിൽ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ച മധ്യവയസ്ക്കനെതിരെ ഡൽഹി സർവ്വകലാശാല വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർത്ഥിനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചെങ്കിലും സഹയാത്രികർ ആരും ശ്രദ്ധിക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. 
പുലിയെ പുലിമടയില്‍ ചെന്ന് ആക്രമിച്ച് മാക്രോണ്‍; ട്രംപിന്റെ നയങ്ങള്‍ ദോഷംചെയ്യും

പുലിയെ പുലിമടയില്‍ ചെന്ന് ആക്രമിച്ച് മാക്രോണ്‍; ട്രംപിന്റെ നയങ്ങള്‍ ദോഷംചെയ്യും

ഇറാനുമായുള്ള ആണവ കരാര്‍, ഗള്‍ഫ് പ്രതിസന്ധി, അമേരിക്കന്‍ തീവ്രദേശീയമാദം തുടങ്ങിയ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമര്‍ശിച്ചത്.

അംബാനിയുടെ ജിയോയിൽ ജോലി വേണോ? 80,000 പേ‍ർക്ക് അവസരം

അംബാനിയുടെ ജിയോയിൽ ജോലി വേണോ? 80,000 പേ‍ർക്ക് അവസരം

റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വ‍ർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. കമ്പനിയിലെ ഒരു സീനിയർ ഉദ്യോ​ഗസ്ഥനായ സഞ്ജയ് ജോ​ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെഫറൻസ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുമാകും ജിയോയിലേയ്ക്ക് ഉദ്യോ​ഗാ‍ർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെറുപ്പക്കാ‍ർക്ക് ഒരു സുവർണാവസരമാണിത്.

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജി സഹ പ്രതി കൂടിയായ പീറ്ററിന്​ വിവാഹമോചന​ നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിൽ പരസ്​പര സഹകര​ണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ്​ ആവശ്യം. സ്​പെയിനിലും ലണ്ടനിലുമുൾപ്പെടെയുളള ദമ്പതികളുടെ സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക്​ നിക്ഷേപങ്ങൾ എന്നിവയുടെ സാമ്പത്തിക ഒത്തു തീർപ്പാണ് അവശ്യപ്പെട്ടിരിക്കുന്നത്.