Short News

മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമാവുന്നു

മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമാവുന്നു

ഇന്ത്യയെപ്പോലെ പാക്കിസ്താനെയും സ്നേഹിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പരാമർശം.പാക്കിസ്താനിലെ കറാച്ചിയിൽ നടന്ന ചടങ്ങിനിടെയായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച തടസ്സപ്പെടാതെ തുടർന്നുകൊണ്ടു പോകേണ്ടതാണ്. നിരന്തരമായ ചർച്ചയിലൂടെ യല്ലാതെ ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എഎൻഐ വാർത്താ ഏജൻസിയാണ് ഇത് പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

ഒരു അഡാറ് ലവിലെ ഷാൻ റഹാമാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനമാണ് നൂറിനേയും ഹിറ്റാക്കിയത്. പാട്ടിൽ താരത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പ്രത്യേക രീതിയിൽ കളർ ചെയ്ത് ഒരു ചുരുണ്ടമുടിക്കാരി മെഞ്ചത്തിയെ അന്നേ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ലക്ഷ്വറി ലൈഫ് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ താഴെ പറയുന്നവയാണ്. ലണ്ടൻ, പാരീസ്, ദുബായ്, ഡബ്ലിൻ, ഹോങ് കോങ്, മിലൻ, മെൽബൺ, സിഡ്നി, ബാർസലോണ, ന്യൂയോർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഇവിടെ താമസിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും.

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

ഹരിയാണ ഗുരുഗ്രാം ഫാറൂഖ്‌നഗറിലെ സ്‌കൂളിലേക്കു പോകുമ്പോഴാണു അപ്രതീക്ഷിതമായി ആണ്‍കുട്ടി സഹപാഠിയുടെ തലയില്‍ ചുവന്ന പൊടിയിട്ടത്. ബലപ്രയോഗത്തിനിടയില്‍ പെണ്‍കുട്ടി നിലത്തുവീഴുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.