മരുന്നുനിറച്ച സ്റ്റെന്റുകളുടെ വിലയിൽ 2250ഓളം രൂപ കുറവ്
ഇന്ത്യ
- 2 month, 8 days ago
നികുതില്ലാതെ 30,180 രൂപയായിരുന്ന സ്റ്റെൻറ് 27,890 ആക്കാനാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതി തീരുമാനിച്ചത്. മരുന്നില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ പരമാവധി വില ജി എസ് ടിക്ക് പുറമെ 7660 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 7260 മുതല്‍ 7400 രൂപ വരെയാണ് ഇവയ്ക്ക് നേരത്തെ വിലയുണ്ടായിരുന്നത്. വിപണിയില്‍ ഉള്ള സ്റ്റെന്റുകള്‍ക്കും വില പരിഷ്കരണം ബാധകമാണ്.