Short News

ഹർത്താലുമായി ബന്ധമില്ല, വിഷയം വഴിതിരിച്ചുവിടാൻ നീക്കം: മുസ്ലിം ലീഗ്

ഹർത്താലുമായി ബന്ധമില്ല, വിഷയം വഴിതിരിച്ചുവിടാൻ നീക്കം: മുസ്ലിം ലീഗ്

ഇന്നത്തെ പറയപ്പെടുന്ന ഹർത്താലുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. ജമ്മുവിലെ കത്വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാൽസംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോൾ മുസ്ലിം ലീഗും മുൻപിൽ തന്നെ നിന്നു.

പഞ്ചാബിന് നാല് റണ്‍സ് ജയം

പഞ്ചാബിന് നാല് റണ്‍സ് ജയം

144 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ദില്ലിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ. ദില്ലിക്കായി ശ്രേയാസ് അയ്യര്‍ 57 റണ്‍സും പൃഥ്വി ഷാ 22 റണ്‍സും രാഹുല്‍ ടെവാട്ട 24 റണ്‍സും നേടി പുറത്തായി. പഞ്ചാബിനായി അങ്കിത് രാജ്പൂത്, ആന്‍ഡ്രൂ ടൈ, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വധശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ബലാത്സംഗങ്ങൾ കുറയുമോ? പഠനം നടത്തിയിരുന്നോ?

വധശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ബലാത്സംഗങ്ങൾ കുറയുമോ? പഠനം നടത്തിയിരുന്നോ?

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ ബലാത്സംഗം കുറയുമോയെന്ന് കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി ചോദിച്ചു. ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി ഹരിശങ്കറും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞത്.

പഞ്ചാബിനെ 143 റണ്‍സിന് വരിഞ്ഞുകെട്ടി ദില്ലി

പഞ്ചാബിനെ 143 റണ്‍സിന് വരിഞ്ഞുകെട്ടി ദില്ലി

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്ന് മത്സരത്തിനിറങ്ങിയത്. 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡേവിഡ‍് മില്ലര്‍ 26 റണ്‍സെടുത്തും കെഎല്‍‌ രാഹുല്‍ 23 റണ്‍സെടുത്തും പുറത്തായി. ദില്ലി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ലിയാം പ്ലങ്കെട്ട് മൂന്ന് വിക്കറ്റ് പ്രകടമായി മുന്നിട്ടു നിന്നു.