Short News

മുംബൈയിൽ ജെല്ലിഫിഷിൻറെ ആക്രമണത്തിൽ 150 പേർക്ക് പരിക്ക്

മുംബൈയിൽ ജെല്ലിഫിഷിൻറെ ആക്രമണത്തിൽ 150 പേർക്ക് പരിക്ക്

പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാർ എന്നറിയപ്പെടുന്ന ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷുകളാണ് ആളുകളെ ആക്രമിച്ചത്. ജെല്ലി ഫിഷിൻറെ നീണ്ട ടെൻറക്കിളുൾ ശരീരത്തിൽ തട്ടുന്നവർക്ക് ദീർഘനേരം ചൊറിച്ചിലും വേദനയുമാണ് അനുഭവപ്പെടുന്നത്. മൺസൂൺ പകുതിയോടെയാണ് ജെല്ലിഫിഷുകൾ മുംബൈ തീരത്തെത്തുക. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് 150 പേർ ജെല്ലി ഫിഷിൻറെ ആക്രമണത്തിനിരയായത്.
ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂരില്‍ 'പൂക്കാലം വരവായി' പദ്ധതി

ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂരില്‍ 'പൂക്കാലം വരവായി' പദ്ധതി

ഓണാഘോഷത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരുക്കിയ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണാഘോഷത്തിനായുള്ള പൂക്കള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'പൂക്കാലം വരവായി' പൂക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് വിവാഹം മാറ്റിവച്ച്

രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് വിവാഹം മാറ്റിവച്ച്

സ്വന്തം നാടായ നന്നൂരാണ് രാജീവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയത്. ആഗസ്റ്റ് 17ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. അതെല്ലാം മാറ്റിവച്ച് നടന്‍ നാട്ടുകാര്‍ക്കൊപ്പം ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ആലുവ സ്വദേശിനിയായ അജിതയാണ് രാജീവിന്റെ വധു. എഞ്ചിനീയറിംഗ് ബിരുദധാരിയാണിവര്‍. വിവാഹം അടുത്ത മാസം നടക്കും.
പ്രളയക്കെടുതിയില്‍ രക്ഷകനായ യുവാവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ആദരം

പ്രളയക്കെടുതിയില്‍ രക്ഷകനായ യുവാവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ആദരം

പ്രളയക്കെടുതിയില്‍ ചോമ്പാലില്‍നിന്ന് തോണിയുമായി ചാലക്കുടിയിലെത്തി നിരവധിപേരുടെ ജീവന്‍രക്ഷിച്ച മത്സ്യതൊഴിലാളി മാളിയേക്കൽ പ്രിയേഷിന് അഴിയൂര്‍ പഞ്ചായത്ത് പൗരാവലിയുടെ അനുമോദനം . അഴിയൂർ പഞ്ചായത്ത് 3 വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി രണ്ടായിരത്തി ഇരുനൂറു രൂപ നല്‍കി.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more