Short News

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ച‍ര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ച‍ര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി

കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്രവും അര്‍ത്ഥപൂര്‍ണവുമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് പാക് സൈനിക മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു ഭാഗത്തേക്ക് ആനുകൂല്യം നല്‍കുന്ന രീതിയിലല്ലാതെ സമാധാനം മുന്നില്‍ കണ്ടായിരിക്കണം ചര്‍ച്ചയെന്നും ബജ്വ പറഞ്ഞു. സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ദൗര്‍ബല്യങ്ങളായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​ നടക്കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​ നടക്കും

ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൻറെ വോ​ട്ടെണ്ണൽ മെയ്​ 31നാണ്​ നടക്കുക. മെയ്​ മൂന്നിന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറങ്ങുന്നതാണ്. മെയ്​ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം ഇന്ന്​ മുതൽ നിലവിൽ വരുന്നതാണ്. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും എഐഎഫ്എഫിന്റേയും അംഗീകാരത്തോടെ നടക്കുന്ന 'സോക്കര്‍ അല' സെവന്‍സ് ടൂര്‍ണമെന്റിനാണ് താരങ്ങൾ എത്തുക. അനസ് എടത്തൊടിക, സി.കെ വിനീത്, ജെജെ ലാല്‍പെഖുല, മുഹമ്മദ് റാഫി തുടങ്ങിയ താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കുന്നതാണ്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.
തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ

ഐപിഎല്ലില്‍ ധോണിയുടെ പ്രകടനത്തെ കളിയാക്കിവര്‍ ഒരുപാടാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ധോണി അതെല്ലാം മാറ്റി എഴുതി. എന്നാല്‍ അതുകൊണ്ടൊന്നും ഹേറ്റേഴ്സ് ധോണിയെ വെറുതേ വിടുന്നില്ല. കോലിയുടെ ആര്‍സിബിയ്ക്കും ഉണ്ട് അടപടലം പൊങ്കാല. ധോണിയെ പ്രശംസിച്ചുകൊണ്ട് ഫാന്‍സും രംഗത്തുണ്ട്. ധോണിയുടെ പ്രധാന ഹേറ്റേഴ്സ് ആയ മുംബൈ ഇന്ത്യൻസ് ഫാൻസും ട്രോളുകളുമായി രംഗത്തുണ്ട്.