Short News

തങ്ങള്‍ക്കെതിരെ മിന്നലാക്രമണത്തിന് ശ്രമിക്കരുതെന്ന് ഇന്ത്യയോട് പാകിസ്താന്‍

തങ്ങള്‍ക്കെതിരെ മിന്നലാക്രമണത്തിന് ശ്രമിക്കരുതെന്ന് ഇന്ത്യയോട് പാകിസ്താന്‍

സിന്‍ജുവാന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദാണെന്ന് ഇന്ത്യ അറിയിച്ചതിന് ശേഷമാണ് പാകിസ്താന്‍റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പാകിസ്താനെ കുറ്റപ്പെടുത്തുന്നത് വിശദമായ അന്വേഷണം നടത്താതെയാണ്. മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് ഇന്ത്യയെ രാജ്യാന്തര സമൂഹം പിന്തിരിപ്പിക്കണമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പിഎൻബി തട്ടിപ്പ്: ഐടി വകുപ്പ് പിടിച്ചെടുത്തത് 145 കോടിയുടെ സ്വത്തുക്കള്‍,

പിഎൻബി തട്ടിപ്പ്: ഐടി വകുപ്പ് പിടിച്ചെടുത്തത് 145 കോടിയുടെ സ്വത്തുക്കള്‍,

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ 11 പേർ അറസ്റ്റിലായതിന് പിന്നാലെ നടപടികള്‍‍ ഊർ‍ജ്ജിതമാക്കി സർക്കാര്‍ ഏജൻസികൾ. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് 145 കോടിയുടെ സ്വത്തുക്കളാണ് ഇതിനകം പിടിച്ചെടുത്തത്. എൻഫോഴ്സ്മെന്റ് സംഘം മുംബൈ, നാല് പേപ്പർ കമ്പനികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്.

അമേരിക്കയുടെ  പാസ്റ്റർ യാത്രയായി: സുവിശേഷകന്‍‍ ബില്ലി ഗ്രഹാമിന് യാത്രാമൊഴി

അമേരിക്കയുടെ പാസ്റ്റർ യാത്രയായി: സുവിശേഷകന്‍‍ ബില്ലി ഗ്രഹാമിന് യാത്രാമൊഴി

അമേരിക്കന്‍ പാസ്റ്ററെന്ന വിളിപ്പേരില്‍‍ അറിയപ്പെട്ടിരുന്ന ബില്ലി ഗ്രഹാം അന്തരിച്ചു. 99കാരനായ ബില്ലി നോർത്ത് കരോലിനയിലെ വസതിയിൽ‍ വച്ചായിരുന്നു മരണമടഞ്ഞത്. ബില്ലിയുടെ വക്താവ് ജെറേമി ബ്ലൂമിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയിലും സ്വാധീനമുള്ള ആളായിരുന്നു ബില്ലി.

സൗത്ത് ആഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം

സൗത്ത് ആഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം

ധോനിയുടെ 28 പന്തില്‍ നിന്നുളള 52 റണ്‍സും മനീഷ് പാണ്ഡെയുടെ 79 റണ്‍സുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.‌ റെയ്ന 31ഉം ധവാന്‍ 24ഉം റണ്‍സെടുത്തു. ഈ മത്സരം ജയിക്കാനായ‌ാല്‍ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാം. ഏകദിന പരമ്പരയും ടി20 പരമ്പരയും റാങ്കിങ്ങിലെ ഒന്നാമന്‍മാരെ അവരുടെ ‌രാജ്യത്ത് തോല്‍പ്പിച്ച് സ്വന്തമാക്കാനുളള അപൂ‍ര്‍വ അവസരമാണ് ഇന്ത്യക്കുളളത്.