Short News

പാലക്കാട് കഞ്ചാവ് വിൽപ്പന തകൃതി; ആറു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് കഞ്ചാവ് വിൽപ്പന തകൃതി; ആറു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ആന്ധ്രപ്രദേശിൽ നിന്ന് മൊത്തമായി കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ടു യുവാക്കൾ പാലക്കാട് കസബ പോലീസിന്റെ പിടിയിലായി. വടക്കഞ്ചേരി, അഞ്ചുമൂർത്തി മംഗലം, തോട്ടിങ്ങൽ വീട്ടിൽ മണികണ്ഠൻ (28), വാണിയമ്പാറ, പന്നിയങ്കര , മുരിയക്കാട്ടിൽ വിഷ്ണു (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കസബ പോലീസും കൂടി കോയമ്പത്തൂർ - പാലക്കാട് ദേശീയ പാതയിൽ കുരുടിക്കാട് വെച്ച് പിടിയിലായത്.

ഇന്ത്യയിൽ ​ഐഫോണിന്​ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിൽ ​ഐഫോണിന്​ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്​പാം കോളുകൾ തടയുന്നതിനായുള്ള ട്രായിയുടെ ആപ്​ ​ഐ.ഒ.എസ്​ സ്​റ്റോറിൽ അനുവദിച്ചിട്ടില്ല. ആപ്​ ​ഐ.ഒ.എസ്​ സ്​റ്റോറിൽ അനുവദിച്ചില്ലെങ്കിൽ ​മൊബൈൽ സേവനദാതാക്കളോട്​ ​ഐഫോണുകൾ അവരുടെ നെറ്റ്​വർക്കിൽ നിന്ന്​ ഒഴിവാക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്​പാം മെസേജുകളും കോളുകളും തടയുന്നതിന് ഡി.എൻ.ഡി 2.0 എന്ന ആപാണ്​ ​ട്രായ് പുറത്തിറക്കിയിരിക്കുന്നത്.
1000 കോടിയുടെ കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ട് കൃഷി മന്ത്രി

1000 കോടിയുടെ കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ട് കൃഷി മന്ത്രി

200 കോടി രൂപ കാർഷിക മേഖലക്ക് മാത്രം നല്‍കണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നായി കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു​വും അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​ന​വും ഇന്ന് കേരളത്തിലുണ്ട്.
മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ചെന്നിത്തല

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ചെന്നിത്തല

കാലവര്‍ഷം കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയിട്ടും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more