Short News

ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശം: വിടി  അബ്ദുല്ലക്കോയ തങ്ങൾ

ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശം: വിടി അബ്ദുല്ലക്കോയ തങ്ങൾ

വിശുദ്ധ ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശമാണെന്നും മനുഷ്യമനസ്സിനെ വ്യക്തിതലത്തിൽ നിന്നും സാമൂഹിക തലത്തിലേക്ക് ഉയർത്തുന്ന മഹത് തീർത്ഥാടനമാണതെന്നും ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി പാലക്കാട് ഫൈൻ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എറണാകുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എറണാകുളം വടുതലയിൽ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അരൂക്കുറ്റി പദ്മനാഭന്റെ മകൻ മനുവാവ(20)ആണ് മരിച്ചത്. അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്​. പരിക്കേറ്റ അരൂക്കുറ്റി സ്വദേശി ബിധുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഓർത്തഡോക്​സ്​ വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

ഓർത്തഡോക്​സ്​ വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ജോബ് മാത്യു ,ജോൺസൺ വി. മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ്​ മാറ്റിയത്​. തിരുവല്ല മജിസ്ട്രേറ്റ് അവധിയായതിനാലാണ്​ ഹരജി പരിഗണിക്കുന്നത്​ മാറ്റിയതായി അറിയിച്ചിരിക്കുന്നത്. ജോബ്​ മാത്യവി​​ൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതി​നെ തുടർന്നാണ് അറസ്റ്റ്​ ചെയ്തത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്​.
ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പ് നേടിയതിന് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് അധിനിവേശം ഓര്‍മപ്പെടുത്തി അഭിനന്ദിച്ചതാണ്‌ ഒട്ടേറെ പേരുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഇംഗ്ലണ്ട് ആയിരുന്നു കപ്പ് നേടിയിരുന്നതെങ്കില്‍, ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ എന്നതിനാൽ  ഇന്ത്യക്കാരാണ് കപ്പ് നേടിയതെന്ന് പറയുമായിരുന്നോയെന്നാണ് വിമർശനം.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more