Short News

ക്വത്വ കേസിലെ ഇരയുടെ  അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് കോടതി

ക്വത്വ കേസിലെ ഇരയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് കോടതി

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായ അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അഭിഭാഷകയ്ക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി ജമ്മു സർക്കാരിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷക ദീപക് സിംഗ് രജാവത്തിനും കുടുംബത്തിനുമെതിരെ ഹിന്ദു സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.
ഇന്ധനവിലയിലെ നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക് വീണ്ടും

ഇന്ധനവിലയിലെ നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക് വീണ്ടും

ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിൽ ഒന്നാണ്. അത് വേണ്ടെന്ന് വെക്കാൻ നിലവിലെ സാഹചര്യങ്ങളിൽ സാധ്യമല്ല. വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി അവസാനിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു. പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് തോമസ് ഐസക്.
ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെ? ഏറ്റവും മികച്ചതേത്?

ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെ? ഏറ്റവും മികച്ചതേത്?

കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയത്. പേയ്മെന്റ് ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. മറ്റ് ബാങ്കുകളെ പോലെ ക്രെഡിറ്റ് കാർഡുകൾ പേയ്മെന്റ് ബാങ്ക് നൽകില്ല. എന്നാൽ എടിഎം കാർഡ്, ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

എങ്ക വീട്ടു മാപ്പിളൈയിൽ കാരാറുകൾ!!  ആര്യ ആരേയും ചതിച്ചിട്ടില്ല,

എങ്ക വീട്ടു മാപ്പിളൈയിൽ കാരാറുകൾ!! ആര്യ ആരേയും ചതിച്ചിട്ടില്ല,

പ്രണയവും വിവാഹവും തന്നെ സംബന്ധിച്ചടത്തോളം കുഴപ്പം പിടിച്ചതാണ്. അയാതിനാൽ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധി മുട്ടള്ള കാര്യമാണെന്ന് ആദ്യം തന്നെ താരം അറിയിച്ചിരുന്നു. കൂടാതെ അവസാന ഘട്ടത്തിൽ എത്തുന്ന പെൺകുട്ടികളി ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നും ആര്യയ്ക്ക് ഉറപ്പ് നൽകിയിരുന്നു..