Short News

അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്ന് രാഹുൽ

അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്ന് രാഹുൽ

ഒ​റ്റ​നി​കു​തി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​മ്പ് പൈ​ല​റ്റ് പ്രോ​ജ​ക്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സി​ൻറെ ആ​വ​ശ്യം ബി​ജെ​പി കേട്ടില്ലെന്ന് രാ​ഹു​ൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്ത്തും. ഇപ്പോൾ ജനങ്ങൾ നേരിടുന്ന ആശയക്കുഴപ്പം മാറ്റാൻ തങ്ങൾക്ക് കഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തൻറെ രാഷ്ട്രീയ നയം വ്യക്തമാക്കാമെന്നാണ് ഗൌതമി പറഞ്ഞത്. ഇപ്പോൾ ആരെയും പിന്തുണക്കാനില്ലെന്നും ഗൌതമി വ്യക്തമാക്കി.
കണ്ണൂർ കൊലപാതകത്തെ എതിർത്ത് വിഎസ്; മന:സാക്ഷിയുള്ളവർ‌ക്ക് അംഗീകരിക്കാനാവില്ല

കണ്ണൂർ കൊലപാതകത്തെ എതിർത്ത് വിഎസ്; മന:സാക്ഷിയുള്ളവർ‌ക്ക് അംഗീകരിക്കാനാവില്ല

കണ്ണൂർ കൊലപാതകത്തിൽ അപലപിച്ച് ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ. മന:സാക്ഷിയുള്ള ആർക്കും ഒരു കൊലപാതകത്തെയും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അഞ്ച് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായതെന്ന് പോലീസ് വ്യക്തമാക്കി.

പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

ഒട്ടേറെ പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യരെ കുറിച്ച് ചോദിച്ചു. പ്രിയയുടെ നാട് പൂങ്കുന്നവും എന്‍റെ നാട് പൊൻകുന്നവും ആണ്. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് തനിക്ക് മെസ്സേജുകൾ വരുന്നത്. കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയ പെൺകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബാബു ആൻറണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.