Short News

ആനകളെ ഓടിക്കാൻ തേനീച്ച ഹോൺ

ആനകളെ ഓടിക്കാൻ തേനീച്ച ഹോൺ

ആനകള്‍ ട്രെയിനിടിച്ച് ചെരിയുന്നത് പതിവായതോടെയാണ് ട്രാക്കില്‍ കയറുന്ന ആനകളെ ഓടിക്കാന്‍ പുതിയ മാര്‍ഗവുമായി റെയില്‍വേ എത്തിയിട്ടുള്ളത്. തേനീച്ചകളുടെ ശബ്ദത്തിലുള്ള ഹോണുകള്‍ ഉപയോഗിച്ച് ആനകളെ തുരത്താനാണ് റെയില്‍വേയുടെ പുതിയ ശ്രമം. നോര്‍ത്ത് ഈസ്റ്റ് ഫ്രൻറിയർ റെയില്‍വേയാണ് ഇത് നടപ്പിലാക്കുവാൻ ആലോചിക്കുന്നത്. പശ്ചിമ ബംഗാളിലെ അലിയാപൂര്‍ ഡിവിഷനിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.
സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

ഹരിയാണ ഗുരുഗ്രാം ഫാറൂഖ്‌നഗറിലെ സ്‌കൂളിലേക്കു പോകുമ്പോഴാണു അപ്രതീക്ഷിതമായി ആണ്‍കുട്ടി സഹപാഠിയുടെ തലയില്‍ ചുവന്ന പൊടിയിട്ടത്. ബലപ്രയോഗത്തിനിടയില്‍ പെണ്‍കുട്ടി നിലത്തുവീഴുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.
ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ലക്ഷ്വറി ലൈഫ് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ താഴെ പറയുന്നവയാണ്. ലണ്ടൻ, പാരീസ്, ദുബായ്, ഡബ്ലിൻ, ഹോങ് കോങ്, മിലൻ, മെൽബൺ, സിഡ്നി, ബാർസലോണ, ന്യൂയോർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഇവിടെ താമസിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും.

ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്ന അവസ്ഥ എന്തൊരു കഷ്ടമാണ്!

ഫ്ളെക്‌സ് ഉപയോഗിച്ച് സീരിയല്‍ ഷൂട്ട് ചെയ്യുന്ന അവസ്ഥ എന്തൊരു കഷ്ടമാണ്!

പരസ്പരം സീരിയലിന്റെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചത്. സീരിയലിലെ കഥാപാത്രമായ ദീപ്തി ഐപിഎസ് ലണ്ടനിലും ദുബായിലും പോവുന്ന രംഗങ്ങളായിരുന്നു ഇങ്ങനെ ഷൂട്ട് ചെയ്തിരുന്നത്. ഇതോടെ സംഭവം ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ സീരിയലിനെ കളിയാക്കിയ ട്രോളുകളാണ്.