Short News

ഇന്ത്യയിൽ ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് മുഴുവന്‍ ഭയം വ്യാപിക്കുന്നുവെന്നും ജനാധിപത്യത്തെ കൊല്ലുന്നതിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നൽകുകയാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചത്. കഴിഞ്ഞ സംഭവങ്ങളിൽ നിന്നും ജനങ്ങളുടെ ശബ്ദം ഇല്ലായ്മ ചെയുന്നതിനുള്ള ബിജെപിയുടെ ശ്രമം വ്യക്തമാണെന്നും ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസുകാരെ തിരുകി കയറ്റുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാനെതിരെ കോടതിയിൽ ഹരജി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാനെതിരെ കോടതിയിൽ ഹരജി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ കോടതിയിൽ ഹരജി. ശരിയായ സ്വത്ത് വിവരം വെളിപ്പെടുത്താതെ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നാണ് ആരോപണം. കണ്ണൂര്‍ ഇരിട്ടി സ്വദേശി എകെ ഷാജിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഓഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.

തൂത്തുകുടിയിൽ വീണ്ടും വെടിവെപ്പ്; കലക്ടർക്കും എസ്പിക്കും സ്ഥലം മാറ്റം

തൂത്തുകുടിയിൽ വീണ്ടും വെടിവെപ്പ്; കലക്ടർക്കും എസ്പിക്കും സ്ഥലം മാറ്റം

തൂത്തൂക്കുടിയിൽ പ്രതിഷേധക്കാര്ക്കെതിരെ പോലീസ് നിറയൊഴിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും കലക്ടർക്കും സ്ഥലം മാറ്റം. കലക്ടർ എൻ വെങ്കിടേഷിനെയും എസ്പി തിരു പി മഹേന്ദ്രനെയുമാണ് സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ്പിയായി മുരളി റാംബയെയും സർക്കാർ നിയമിച്ചു. വ്യാഴാഴ്ചയും വെടിവെപ്പ് നടന്നതോടെയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

കൊല്‍ക്കത്തയ്ക്ക് 25 റണ്‍സിന്‍റെ ആവേശ്വോജ്ജല ജയം

കൊല്‍ക്കത്തയ്ക്ക് 25 റണ്‍സിന്‍റെ ആവേശ്വോജ്ജല ജയം

രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ആദ്യ പത്ത് ഓവറുകളില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും പിന്നീടുളള ഓവറുകളില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. 38 പന്തില്‍ 50 റണ്‍സെടുത്ത സ‍‌ജ്ഞു സാസണും 41 പന്തില്‍ 46 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാരില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പു നടത്തിയത്. ഫൈനലിലേക്ക് കടക്കാനുളള മത്സരത്തില്‍ ഹൈദരാബാദിനെ ഇനി കൊല്‍ക്കത്ത നേരിടും.