Short News

ദില്ലിയിൽ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ

ദില്ലിയിൽ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ

തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ജഫറാപുരിലുള്ള ആശുപത്രിയിൽ 32കാരനായ സോനുവിനെ ജീവനക്കാരന്‍ അകാരണമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സോനുവിനെ മര്‍ദ്ദിച്ചെന്ന വാദം തെറ്റാണെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സംഗീത ബസു പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൊന്നും അത്തരം രംഗങ്ങള്‍ കാണാനിവില്ലെന്നും സംഗീത പറഞ്ഞു.
യുപിയിൽ സ്വന്തം മാതാപിതാക്കളുടെ മുന്നിൽവെച്ച് 16കാരന്‍ 13കാരിയെ ബലാത്സംഗം ചെയ്തു

യുപിയിൽ സ്വന്തം മാതാപിതാക്കളുടെ മുന്നിൽവെച്ച് 16കാരന്‍ 13കാരിയെ ബലാത്സംഗം ചെയ്തു

ദേഹാത്ത് ജില്ലയിലെ ശിവ്‌ലി പട്ടണത്തില്‍ 16കാരന്‍ സ്വന്തം സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും മുമ്പിലിട്ടാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 16കാരനും അവന്റെ മാതാപിതാക്കളും സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയ ക്രൂരമർദനത്തിന് ഇരയാക്കുകയും ചെയ്തു. ആൺകുട്ടിയുടെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്

2012ല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി,സി സി പാട്ടീല്‍, കൃഷ്ണ പലേമർ എന്നിവരായിരുന്നു നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് വിവാദത്തിലായത്. എന്നാൽ ഇവർക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ ബിജെപിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇവർ വീഡിയോ കാണുന്ന ദൃശ്യങ്ങൾ ഒരു ടെലിവിഷൻ ചാനലാണ് പുറത്ത് വിട്ടത്. 
ദുബായിലെ അംബാസഡർ സ്കൂളിന് ഗോൾഡൻ പീക്കോക് പുരസ്കാരം

ദുബായിലെ അംബാസഡർ സ്കൂളിന് ഗോൾഡൻ പീക്കോക് പുരസ്കാരം

ലോകോത്തര വ്യാപാര സമൂഹ സംഘടനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിന്റെ (ഐ.ഒ.ഡി.) ഗോൾഡൻ പീക്കോക് പുരസ്കാരം യുഎഇ-യിലെ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ അംബാസഡർ സ്കൂൾ നേടി. സാമൂഹിക നവീകരണ സംവിധാനത്തിലൂടെ വ്യത്യസ്ത സവിശേഷതകളുള്ള വിദ്യാർത്ഥികളെ സഹായിക്കാനുള്ള പദ്ധതി നടപ്പിൽ വരുത്തിയതിന്നാണ്‌ ഈ പുരസ്കാരം.