Short News

സിറിയ: യുഎന്‍ രക്ഷാസമിതിയില്‍ നാണംകെട്ട് റഷ്യ; കൂടെടെ ചൈനയും ബൊളീവിയയും മാത്രം

സിറിയ: യുഎന്‍ രക്ഷാസമിതിയില്‍ നാണംകെട്ട് റഷ്യ; കൂടെടെ ചൈനയും ബൊളീവിയയും മാത്രം

സിറിയക്കെതിരായ യുഎസ് ആക്രമണത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ റഷ്യയ്ക്കു വന്‍ തിരിച്ചടി. വിമത കേന്ദ്രമായ ദൗമയിലെ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

ഉത്തര്‍പ്രദേശില്‍ ട്രെയിനും സ്കൂള്‍ ബസ്സും കൂട്ടിയിടിച്ച് 13 മരണം

ഉത്തര്‍പ്രദേശില്‍ ട്രെയിനും സ്കൂള്‍ ബസ്സും കൂട്ടിയിടിച്ച് 13 മരണം

ഗോരഖ്പൂരിൽ നിന്നും 50കിലോമീറ്റർ അകലെ കുശിനഗറിലെ ആളില്ലാ ലെവല്‍ക്രോസിലാണ് ട്രെയിനും സ്കൂള്‍ബസ്സും കൂട്ടിയിടിച്ചത്. മരിച്ച 13 പേരും കുട്ടികളാണ്. എട്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഡിവൈൻ പബ്ളിക് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളത്തിലെ താരപ്രമുഖര്‍ക്ക് കൊട്ടുകൊടുത്ത് മന്ത്രി ജി സുധാകരന്‍

മലയാളത്തിലെ താരപ്രമുഖര്‍ക്ക് കൊട്ടുകൊടുത്ത് മന്ത്രി ജി സുധാകരന്‍

മലയാളത്തിലെ താരപ്രമുഖര്‍ ചാര്‍ലി ചാപ്ലിനെയാണ് കണ്ടു പഠിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം ഇന്‍കം ടാക്‌സ് വെട്ടിക്കുകയോ പലരുടെയും പേരില്‍ ആസ്തികള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ കോടികള്‍ വാങ്ങി കൊള്ളരുതാത്ത പരസ്യങ്ങളില്‍ അഭിനയിക്കുകയാണെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.
മദ്ദള കലാകാരന്‍ പൂരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

മദ്ദള കലാകാരന്‍ പൂരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായരാണ് ഘടകപൂരത്തിന്‍റെ പഞ്ചവാദ്യത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് ബുധനാഴ്ച രാത്രി ഏഴരയ്ക്ക് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സമയത്തായിരുന്നു കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.