Short News

വാലൻറൈൻസ് ദിനത്തിൽ അക്രമവുമായി വീണ്ടും സംഘപരിവാർ

വാലൻറൈൻസ് ദിനത്തിൽ അക്രമവുമായി വീണ്ടും സംഘപരിവാർ

വാലൻറൈൻ ദിനത്തിൽ ഗുജറാത്തിലെ സബര്‍മതി തീരത്ത് സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദൾ പ്രവർത്തകർ കമിതാക്കളെ അടിച്ചോടിച്ചു. നദീതീരത്ത് സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെയാണ് ഇവർ കുറുവടികളുമായെത്തി തല്ലിയോടിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാലൻറൈൻ ദിനം ആഘോഷിക്കുന്ന കമിതാക്കളെ പിടികൂടി കല്യാണം കഴിപ്പിക്കുമെന്ന് ബജ്രംഗ് ദൾ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
ആരായിരുന്നു, എന്തായിരുന്നു ശ്രീദേവി?

ആരായിരുന്നു, എന്തായിരുന്നു ശ്രീദേവി?

യു എ ഇയിൽ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായി ശ്രീദേവിയെ കൊണ്ടുപോകാൻ മരണമെത്തി. കേട്ടവർക്കൊന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ബോളിവുഡിലെ വനിതാ സൂപ്പർസ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് ശിവകാശിയിൽ ജനിച്ച്, തമിഴിലും മലയാളത്തിലും അഭിനയിച്ചു തുടങ്ങിയ ശ്രീദേവി എത്തിയത് എങ്ങനെയാണ്..

ദ്രാവിഡിനേയും മറികടന്ന് കോഹ്ലി

ദ്രാവിഡിനേയും മറികടന്ന് കോഹ്ലി

ഒരു വിദേശ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന രാഹുൽ ദ്രാവിഡിൻറെ റെക്കോഡാണ് വീരാട് കോഹ്ലി ഇത്തവണ മറികടന്നത്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 14 ഇന്നിംഗ്‌സുകളില്‍ നിന്ന് കോഹ്ലി നേടിയത് 871 റൺസാണ്. ഈ റെക്കോഡിൽ ലോക ക്രിക്കറ്റിൽ തന്നെ രണ്ടാം സ്ഥാനവും കോഹ്ലിക്കാണ്. ഗ്രെയിം സ്മിത്തിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം.   
കാമുകിക്ക് എച്ച് ഐവി പകർത്തിയെന്ന ആരോപണത്തിൽ കായികതാരത്തിനെതിരെ അന്വേഷണം

കാമുകിക്ക് എച്ച് ഐവി പകർത്തിയെന്ന ആരോപണത്തിൽ കായികതാരത്തിനെതിരെ അന്വേഷണം

കാമുകി നൽകിയ പരാതിയിലാണ് അന്വേഷണം. അന്താരാഷ്ട്ര കായികതാരത്തിനെതിരെയാണ് പരാതി. എന്നാൽ താരത്തിൻറെ പേര് പുറത്തുവിട്ടിട്ടില്ല. 2013ലാണ് കായികതാരം കാമുകിയുമായി പ്രണയത്തിലാവുന്നത്. 2015 ൽ കാമുകി നൽകിയ പരാതിയിൽ ഇപ്പോഴാണ് അന്വേഷണം വേഗത്തിലാക്കിയത്. ബോധപൂർവ്വം എച്ച്ഐവി പകർത്തിയതാണെങ്കിൽ കായികരംഗത്ത് നിന്നും വിലക്കേർപ്പെടുത്തുകയും ജയിലിലാവുകയും ചെയ്യും.