Short News

ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്!

ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്!

ലോഞ്ചിന് മുമ്പേ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ മോഡലാണ് ആമ്പിയര്‍ NXG. ഇതുവരെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ടൂവീലര്‍ ബ്രാന്‍ഡായ ആമ്പിയറിന്റെ മുന്‍നിര മോഡല്‍ ആകാനൊരുങ്ങുകയാണ് NXG. കഴിഞ്ഞ വര്‍ഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സ്‌പെ്്റ്റ് രൂപത്തില്‍ അവതരിപ്പിച്ചിരുന്ന ഇവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലാണ് ഇടംനേടിയത്.
69,999 രൂപയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവരുണ്ടോ?

69,999 രൂപയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവരുണ്ടോ?

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് (Electric Scooter) ഇത്രവേഗം വളരാൻ വളമായവരാണ് ഓല (Ola). ക്യാബ് അഗ്രഗേറ്റർ എന്നനിലയിൽ നിന്നും ഇവി നിർമാതാക്കളായി മാറിയപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാനാവാത്ത തുടക്കവും സ്വീകാര്യതയുമാണ് കമ്പനിക്ക് ലഭിച്ചത്. അതിനാൽ തന്നെ ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ ഓലയ്ക്ക് അറിയാം.
കാറിന് മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി മുഖ്യം

കാറിന് മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി മുഖ്യം

വാഹന വിപണിയിൽ ഇപ്പോൾ സേഫ്റ്റിക്കാണ് മുൻഗണന എന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം തന്നെയാണ്, പക്ഷേ വാഹനങ്ങൾ എന്ന് പറയുമ്പോൾ എല്ലാവരും പാസഞ്ചർ വാഹനങ്ങളുടെ കാര്യം മാത്രമാണ് വിചാരിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കും ഇപ്പോൾ സേഫ്റ്റി ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുക എന്നതല്ല ഇപ്പോൾ വാഹനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനങ്ങൾ പോലും ഇപ്പോൾ ഒരു ഡാറ്റ സെൻ്ററാണ്.
മഹീന്ദ്ര എസ്‌യുവിക്ക് ക്രാഷ് ടെസ്റ്റില്‍ 1 സ്റ്റാര്‍

മഹീന്ദ്ര എസ്‌യുവിക്ക് ക്രാഷ് ടെസ്റ്റില്‍ 1 സ്റ്റാര്‍

കഴിവുറ്റ മോഡലുകള്‍ പുറത്തിറക്കി ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബ്രാന്‍ഡില്‍ നിന്നുള്ള വാഹനങ്ങള്‍ ബില്‍ഡ് ക്വാളിറ്റിയിലും മുന്നിലാണ്. ചില അപകടങ്ങളില്‍ യാത്രക്കാരെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തി മഹീന്ദ്ര കാറുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റ മോട്ടോര്‍സിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നിലയിലേക്ക് വളര്‍ന്നിരുന്നു.