Short News

ഷാർജ മജാസിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ മോസ്കോയിലേക്കു പറക്കാം, ലോകകപ്പ് ഫൈനൽ കാണാം

ഷാർജ മജാസിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ മോസ്കോയിലേക്കു പറക്കാം, ലോകകപ്പ് ഫൈനൽ കാണാം

റമദാനിൽ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ രുചി അന്വേഷിച്ചെത്തുന്നവർക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവുമുണ്ട്. മജാസിലെ ഏതെങ്കിലും റെസ്ടാറന്റുകളിൽ ഇരുന്നൂറു ദിർഹംസോ അതിലേറെയോ ചിലവഴിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവർക്കു റഷ്യയിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പിന്റെ ഫൈനൽ കാണാം. വിമാന ടിക്കറ്റും താമസവുമടക്കം എല്ലാ ചിലവുകളും ഫ്രീ. ഇതിനു പുറമെ

അഭിഭാഷകന് കോടതിയുടെ താക്കീത്

അഭിഭാഷകന് കോടതിയുടെ താക്കീത്

നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ബിജെപി കാമ്പ് ഇതുവരെ മുക്തമായിട്ടില്ല. ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തിട്ടും വിശ്വാസ വോട്ടെടുപ്പിന് പോലും കാത്ത് നില്‍ക്കാനാവാതെ യെദ്യൂരപ്പ സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പിടിഐയോട് വ്യക്തമാക്കി. താൻ ഇടത്തട്ടുകാരനായാണ് ജനിച്ചതെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല തൻറെ ശ്രമമെന്നും ജോൺ എബ്രഹാം വ്യക്തമാക്കി. തനിക്ക് ഒരു ബോഡിഗാർഡ് പോലുമില്ലെന്നും സാധാരണ കാറിലാണ് സഞ്ചരിക്കുന്നതെന്നും എന്നാൽ ഇതൊന്നും തനിക്ക് കുറവായിട്ട് തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.