Short News

ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം

ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം

ഫോര്‍ഡ് എന്ന അതികായന് പിന്നാലെ രാജ്യം വിടുമെന്ന പ്രതീതിയുണര്‍ത്തിയ ശേഷം ഒരൊറ്റ മോഡല്‍ കൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ സര്‍പ്രൈസ് തീര്‍ത്ത കമ്പനിയാണ് ഹോണ്ട. സെഡാന്‍ മോഡലുകളുടെ മാത്രം കരുത്തില്‍ ഇന്ത്യയില്‍ പിടിച്ചുനിന്നിരുന്ന ഹോണ്ടയുടെ തുറുപ്പുഗുലാനാണ് ഇപ്പോള്‍ എലിവേറ്റ് എസ്‌യുവി. ഇന്ത്യക്കാര്‍ക്കായി നിര്‍മിച്ച മോഡല്‍ ഇപ്പോള്‍ ജപ്പാനിലും തരംഗമാകുകയാണ്.
മനുഷ്യനേക്കാള്‍ ഉയരമുള്ള കൊമ്പ്: ആനയൊന്നിന് വരും പതിനാലായിരം കിലോ തൂക്കം; ഫോസില്‍ കണ്ടെത്തി ഗവേഷകർ

മനുഷ്യനേക്കാള്‍ ഉയരമുള്ള കൊമ്പ്: ആനയൊന്നിന് വരും പതിനാലായിരം കിലോ തൂക്കം; ഫോസില്‍ കണ്ടെത്തി ഗവേഷകർ

ഇസ്രായേലില്‍ നിന്നും 5 ലക്ഷം വർഷം പഴക്കമുള്ള കൂറ്റന്‍ ആനയുടെ ഫോസില്‍ കണ്ടെത്തി ഗവേഷകർ. ഇസ്രയേലിലെ റെവാഡിം മേഖലയില്‍ എലിഫന്റ് ഹണ്ട് എന്ന പേരില്‍ നടത്തിയ പര്യവേഷണത്തിനൊടുവിലാണ് ഫോസില്‍ കണ്ടെത്തിയത്. ഇന്ന് ആനകള്‍ ഇല്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഈ കണ്ടെത്തല്‍ എന്നാണ് കൌതുകരമായ മറ്റൊരു കാര്യം.

ബസിൽ സഹയാത്രികനായി ഷാരൂഖ്
<iframe width="100%" height="338" src="https://www.youtube.com/embed/TL7nhAmWy24?si=0FlgZTF7zxvabxtI" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

ബസിൽ സഹയാത്രികനായി ഷാരൂഖ്

ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ നമുക്ക് ഏവർക്കും അറിയാം. മറ്റ് സൂപ്പർ താരങ്ങളെ പോലെ, ഷാരൂഖ് ഖാനും ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കുന്ന ഒരു വ്യക്തിയാണ്, കൂടാതെ അടുത്തിടെ സ്വന്തമാക്കിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് ഉൾപ്പെടെ നിരവധി വിലയേറിയതും ആകർഷകവുമായ കാറുകളും അദ്ദേഹത്തിനുണ്ട്.
തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ

തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ

ലോകത്തിലെ ഏറ്റവും പ്രചാരമുളള ടയർ നിർമാതാക്കളാണ് ബ്രിഡ്ജ്സ്റ്റോൺ. ടയർ വിപണി പ്രതീക്ഷിക്കുന്നതിലും ഇരട്ടി വേഗത്തിൽ വളരുന്നത് കൊണ്ട് ജാപ്പനീസ് ടയർ നിർമ്മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോൺ 25 ശതമാനം വരുമാന വളർച്ച ലക്ഷ്യമിടുന്നുണ്ട്, അതോടൊപ്പം തന്നെ പ്രീമിയം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് 2026 ഓടെ രാജ്യത്ത് തങ്ങളുടെ വിൽപ്പനയിൽ 11 ശതമാനം വളർച്ച നേടാനുളള ശ്രമത്തിലാണ് ബ്രാൻഡ്.