Short News

മഴ കനക്കുന്നു: നെയ്യാർഡാം തുറന്നു വിട്ടേക്കും,  താമസക്കാർക്ക് മുന്നറിയിപ്പ്!!

മഴ കനക്കുന്നു: നെയ്യാർഡാം തുറന്നു വിട്ടേക്കും, താമസക്കാർക്ക് മുന്നറിയിപ്പ്!!

ദിവസങ്ങളായി തുടരുന്ന മഴ കാരണം നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ആശങ്കയിലായി. നെയ്യാർഡാമിലെ ആയക്കെട്ടു പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ചതു കാരണം ഡാമിൽ നിന്നും ഏതുനേരവും ജലം തുറന്നുവിടുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് താമസക്കാ‌ർ ഭയപ്പാടിലായത്. നെയ്യാർ തീരത്ത് വിരലിലെണ്ണാവുന്ന വീടുകൾ മാത്രമേ മുൻപുണ്ടായിരുന്നുള്ളു.

ശബരിമലയിലെ ലെയ്‌സണ്‍ ഓഫീസര്‍ നിയമനം റദ്ദാക്കി

ശബരിമലയിലെ ലെയ്‌സണ്‍ ഓഫീസര്‍ നിയമനം റദ്ദാക്കി

ദേവസ്വം ബോർഡാണ് നിയമനം റദ്ദാക്കിയത്. അയ്യപ്പ സേവാ സംഘം പ്രതിനിധിയായ രാജഗോപാലിനെ ലെയ്സൺ ഓഫീസറായി നിയമിച്ചതില്‍ സർക്കാർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം റദ്ദാക്കിയത്. ദേവസ്വം ബോര്‍ഡ് നിയമിച്ചത് ബിജെപി അനുഭാവിക്കാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ അതൃപ്തി അറിയിച്ചത്.
കേന്ദ്രന്ത്രിയായതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്ന് പിയൂഷ് ഗോയലിനോട് പിണറായി

കേന്ദ്രന്ത്രിയായതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്ന് പിയൂഷ് ഗോയലിനോട് പിണറായി

പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വിമർശിച്ച് രംഗത്തെത്തിയത്. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടായില്ല അത് പ്രാവർത്തികമാക്കേണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയുണ്ടെന്നും പിണറായി അറിയിച്ചു  
ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ സൗദികള്‍; പിഴ ഈടാക്കാന്‍ നിയമം വരുന്നു

ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ സൗദികള്‍; പിഴ ഈടാക്കാന്‍ നിയമം വരുന്നു

ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രം സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more