Short News

കെഎസ്ആർടിസി ബസ്സ് സർവ്വീസുകൾ ആരംഭിയ്ക്കും

കെഎസ്ആർടിസി ബസ്സ് സർവ്വീസുകൾ ആരംഭിയ്ക്കും

പുത്തൻവേലിക്കര സ്റ്റേഷൻ കടവു പാല ഉദ്ഘാടനത്തോടെ കെ.എസ് ആർ ടി സി കൊടകര -മാള പറവൂർ -എറണാകുളം ജെട്ടി റൂട്ടിൽസർവിസു തുടങ്ങും. പറവൂർ, മാള ഡിപ്പോകളിൽ നിന്നുമാണ് ബസ്സുകൾ ഓടിയ്ക്കുക. മൂന്നു വീതം ബസ്സുകളാണ് രണ്ടു ഡിപ്പോകളിൽ നിന്നും സർവ്വീസു നടത്തുക.20 മിനിറ്റോ അരമണിയ്ക്കു റോയിടവിട്ടു സർവിസു തുടങ്ങാനാണ് കെഎസ്ആർടിസി ആലോചിയ്ക്കുന്നതു.

കോപ്പിയടി പിടിക്കാന്‍ യുപിയിലെ കോളേജില്‍ മൂത്രപ്പുരയിലും സിസിടിവി

കോപ്പിയടി പിടിക്കാന്‍ യുപിയിലെ കോളേജില്‍ മൂത്രപ്പുരയിലും സിസിടിവി

അലിഗഢിലെ ധരം സമാജ് ഡിഗ്രി കോളേജിലെ ആ​ണ്‍കുട്ടികളുടെ മൂത്രപ്പുരയിലാണ് കോപ്പിയടി തടയാന്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. അടിവസ്ത്രത്തില്‍ തുണ്ടു കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്കു കയറ്റുന്നവരെ പിടികൂടാനാണിത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
പ്രായമായ വീട്ടമ്മയെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും അടിച്ചോടിച്ചു

പ്രായമായ വീട്ടമ്മയെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും അടിച്ചോടിച്ചു

പാര്‍ട്ടി ഗ്രാമമെന്ന് സിപിഎം പറയുന്ന നിലേശ്വരം പാലായിലാണ് 63കാരിയായ രാധയെയാണ് സ്വന്തം വീട്ടില്‍ നിന്ന് ഒരു സംഘമാളുകള്‍ ചേര്‍ന്ന് അടിച്ചിറക്കിയത്. ഇവരുടെ സ്ഥലം പൂരക്കളിക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സിപിഎം കുടുംബാംഗമായ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ആദ്യം നാലര സെന്‍റ് പൂരക്കളിക്കായി വിട്ടു നല്‍കിയിരുന്നെങ്കിലും പിന്നീടും സ്ഥലം ആവശ്യപ്പെടുകയായിരുന്നു എന്നും രാധ പറഞ്ഞു
പെട്രോള്‍ വില പിന്നെയും കൂടി

പെട്രോള്‍ വില പിന്നെയും കൂടി

പെട്രോള്‍ വില ലിറ്ററിന് 31 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ ലിറ്ററിന് 81 രൂപയായി. കര്‍ണാടക ഇലക്ഷന്‍ കഴിഞ്ഞതോട് കൂടി തുടങ്ങിയ വില വര്‍ധന ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടക്കുന്നത്. അതേ സമയം ഡീസല്‍ വില ലിറ്ററിന് 27രൂപ വര്‍ധിച്ച് 73.88 രൂപയായിട്ടുണ്ട്.