Short News

എൽജിബിറ്റി സമൂഹത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറണമെന്ന് സുപ്രീംകോടതി

എൽജിബിറ്റി സമൂഹത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറണമെന്ന് സുപ്രീംകോടതി

377 -ാം വകുപ്പ് ഇല്ലാതാകുന്നതോടെ എൽജിബിടി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് കരുതുന്നതായും സുപ്രീംകോടതി പറഞ്ഞു. രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. ഇവര്‍ക്കിടയിലെ മാനസിക ആരോഗ്യ പ്രശ്നങ്ങളും ഗൌരവമുള്ളതാണെന്ന് കോടതി പറഞ്ഞു
അഴിമതി കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പി. ചിദംബരം

അഴിമതി കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പി. ചിദംബരം

എയർസെൽ-മാക്​സിസ്​ അഴിമതി കേസിലാണ് മുൻ ധനമന്ത്രി പി. ചിദംബരം ദില്ലി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 2006ൽ ധനമന്ത്രിയായിരിക്കെ എയർസെൽ കമ്പനിയിൽ നിക്ഷേപം നടത്താൻ മലേഷ്യയിലെ മാക്​സിസ്​ കമ്പനിക്ക്​ ചിദംബരം വഴിവിട്ട്​ അനുമതി നൽകിയെന്നാണ് സിബിഐ കേസ്. ഇതിന്​ പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന്​ കോഴ ലഭിച്ചുവെന്നാണ്​ സിബിഐ കണ്ടെത്തൽ.
വ്യാജരേഖയുണ്ടാക്കി ആദിവാസിയുടെ ഭൂമി തട്ടിയെടുത്തു

വ്യാജരേഖയുണ്ടാക്കി ആദിവാസിയുടെ ഭൂമി തട്ടിയെടുത്തു

അ​ട്ട​പ്പാ​ടി​യി​ലെ ഇ​രു​ള ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ ആ​ന​ക്ക​ട്ടി സ്വ​ദേ​ശി സു​ധീ​റി​ൻറെ ഭൂമി വ്യാജരേഖയുണ്ടാക്കി മാറ്റൊരാൾ മറിച്ചു വിൽക്കുകയായിരുന്നു എന്നാണ് ആരോപണം. മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും സു​ധീ​ർ ഇത് സംബന്ധിച്ച് പരാതി നൽകിയതായും മാധ്യമം പറയുന്നു. നാച്ചിമുത്തു എന്നയാളാണ് ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. ഇയാൾ ഇതിൽ പത്ത് സെൻറ് വിൽക്കുകയും ചെയ്തിട്ടുണ്ട്
അറ്റാച്ച്മെന്റ് പാരന്റിങ്ങ് :  എങ്ങനെ പ്രാവർത്തികമാക്കാം.

അറ്റാച്ച്മെന്റ് പാരന്റിങ്ങ് : എങ്ങനെ പ്രാവർത്തികമാക്കാം.

ഇതിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ അന്ധമായി പിൻതുടരാനുള്ളവയല്ല. ഇരുപത്തിനാലു മണിക്കൂറും കുഞ്ഞുങ്ങളുടെ വിളിക്ക് കാതോർത്ത് അച്ഛനമ്മമാർ നിൽക്കേണ്ട കാര്യവുമില്ല. കുഞ്ഞ് വലുതാവുന്നതിനനുസരിച്ചും അച്ഛനമ്മമാർ എപിയിൽ നിന്നും പഠിക്കുന്ന കാര്യങ്ങൾ അനുസരിച്ചും ഇതിലെ ആശയങ്ങൾ നവീകരിക്കപ്പെടണം. അങ്ങനെ കുഞ്ഞ് ഒരു നല്ല ടീനേജറാകാൻ സഹായിക്കാം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more