Short News

രേണുകക്ക് പിന്തുണയുമായി ബിജെപി എംപി

രേണുകക്ക് പിന്തുണയുമായി ബിജെപി എംപി

പാര്‍ലമെൻറിൽ ഉറക്കെ ചിരിച്ചതിൻറെ പേരില്‍ പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനത്തിനിരയായ കോൺഗ്രസ് നേതാവ് രേണുക ചൌധരിക്ക് ട്വിറ്ററിലൂടെയാണ് ബിജെപി എംപി ശത്രുഘ്നൻ സിൻഹ പിന്തുണ പ്രകടിപ്പിച്ചത്. ചിരിക്കൂ രേണുക ചിരിക്കൂ. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, നല്ലതു മാത്രം ആശംസിക്കുന്നു. വിഷമിക്കരുത്, സന്തേഷമായിരിക്കൂ.എന്നായിരുന്നു സിൻഹയുടെ ട്വീറ്റ്. 
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പുറത്തെത്തിയത് രണ്ട് ഹൃദയങ്ങളുമായി

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പുറത്തെത്തിയത് രണ്ട് ഹൃദയങ്ങളുമായി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിൽ രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയാണ് രോഗിയിൽ നടത്തിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അമ്പത്താറുകാരനായ രോഗിയിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച പതിനേഴുകാരന്റെ ഹൃദയമാണ് തുന്നിച്ചേർത്തത്.
ജീവിക്കാൻ അനുവദിക്കണം; എകെജി സെന്റരിനു മുന്നിൽ കെകെ രമയുടെ ധർണ്ണ...

ജീവിക്കാൻ അനുവദിക്കണം; എകെജി സെന്റരിനു മുന്നിൽ കെകെ രമയുടെ ധർണ്ണ...

ദില്ലി എകെജി സെന്ററിന് മുന്നിൽ ആർഎംപി നേതാവ് കെകെ രമയുടെ നേതൃത്വത്തിൽ ധർണ്ണ. സിപിഎം കേരളത്തിൽ ആർഎംപി പ്രവർത്തകർക്കുനേരെ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ്ണ. കോൺഗ്രസും കഴി‍ഞ്ഞ ദിവസം എകെജി സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നേരത്തെ ബിജെപിയും ഇതുപോലുള്ള സമരവുമായി മ ുന്നോട്ട് വന്നിരുന്നു.

കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

തേയ്ക്കാത്ത ചെങ്കല്ലിൽ മനോഹരമായ വീടുകൾ കുറഞ്ഞ ചെലവിൽ ഉണ്ടാക്കുന്ന മിടുക്കനാണ് സതീശൻ. കന്നിമൂലയിൽ അടുപ്പുണ്ടാക്കിയാൽ ഒരു ദോഷവുമില്ലെന്ന് തെളിയിക്കാൻ സ്വന്തം വീടിന്റെ അടുക്കള കന്നിമൂലയിലാണ് സതീശൻ പണിതത്. 14 വർഷങ്ങൾക്ക് മുമ്പ് സതീശനെ കണ്ടപ്പോൾ ധരിക്കാറുണ്ടായിരുന്ന അതേ ഖദർ ഷർട്ടാണ് വേഷമെന്നും ഇപ്പോഴും സഞ്ചരിക്കുന്നത് സ്കൂട്ടറിലാണെന്നും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ പറയുന്നു.