Short News

സംഘര്‍ഷത്തിൽ തൃണമൂല്‍, ബിജെപി പ്രവര്‍ത്തകരെ പൊലീസ് തല്ലിയോടിക്കുന്ന വീഡിയോ

സംഘര്‍ഷത്തിൽ തൃണമൂല്‍, ബിജെപി പ്രവര്‍ത്തകരെ പൊലീസ് തല്ലിയോടിക്കുന്ന വീഡിയോ

ബിര്‍ഭൂമിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്താണ് തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തി പ്രവര്‍ത്തകരെ ഒടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കുണ്ടായിട്ടുണ്ട്. വന്‍വിജയം ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലസ്ഥലങ്ങളിലും ഇപ്പോൾ ആഹ്ളാദപ്രകടനങ്ങള്‍ നടത്തുകയാണ്.
വടക്കെ ഇന്ത്യയിൽ ബിജെപിയിൽ നിന്നും വോട്ടർമാർ അകന്ന് പോകുന്നെന്ന് സർവ്വെ

വടക്കെ ഇന്ത്യയിൽ ബിജെപിയിൽ നിന്നും വോട്ടർമാർ അകന്ന് പോകുന്നെന്ന് സർവ്വെ

മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഭരണം നാല് വർഷം എത്തി നിൽക്കുമ്പോൾ എബിപി ന്യൂസ്-സിഎസ്ഡിഎസ് നടത്തിയ സർവ്വെയിൽ വടക്കകെ ഇന്ത്യയിൽ നിന്ന് വോട്ടർമാർ ബിജെപിയിൽ നിന്ന് അകന്ന് പോകുന്നെന്ന് റിപ്പോർ‌ട്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന് വോട്ടർമാർ 45 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറഞ്ഞെന്നാണ് സർവ്വെ സൂചിപ്പിക്കുന്നത്.

2019ലും മോദി തരംഗമെന്ന് സർവ്വെ; 543 സീറ്റിൽ 274 സീറ്റ് ലഭിക്കും, യുപിഎയ്ക്ക് 164

2019ലും മോദി തരംഗമെന്ന് സർവ്വെ; 543 സീറ്റിൽ 274 സീറ്റ് ലഭിക്കും, യുപിഎയ്ക്ക് 164

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദി തരംഗമായിരിക്കുമെന്ന് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവ്വെ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാല് വർഷം വിലയിരുത്തികൊണ്ടാണ് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവ്വെ നടത്തിയത്. ഈ സമയത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 274 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.

രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കാൻ കഴിഞ്ഞെന്ന് സർവ്വെ!

രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കാൻ കഴിഞ്ഞെന്ന് സർവ്വെ!

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് ഏറ്റവും വലിയ വല്ലുവിളി ആഭ്യന്തര സുരക്ഷയായിരുന്നുവെന്ന് എബിപി സർവ്വെ വെയക്തമാക്കുന്നു. പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹം നടത്തിയ ഉന്നത നിയമനം ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായി അജിത് ദോവലിനെ നിയമിക്കുക എന്നതായിരുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ ഉന്നത പദവിയിലിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more