Short News

ശുചീകരണമില്ല; സൗത്ത് കളമശേരി ടിവിഎസ് കവലയിൽ വെള്ളക്കെട്ട്

ശുചീകരണമില്ല; സൗത്ത് കളമശേരി ടിവിഎസ് കവലയിൽ വെള്ളക്കെട്ട്

സൗത്ത് കളമശേരി ടി വി എസ് കവലയിലെ വെള്ളക്കെട്ട് ദേശീയ പാതയോരത്തെ കാന അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കാത്തതിനാലെന്നു ആക്ഷേപം. കളമശേരി നഗരസഭ പ്രദേശത്തെ പ്രധാന കവലകളിലൊന്നാണിത്. ഇവിടെ വെള്ളക്കെട്ടുമൂലം ഗതാഗതകുരുക്കും സ്തംഭനവുമുണ്ടാകാറുണ്ട്.
എച്ച്എംടി കവലയിൽ നിന്ന് സൗത്ത് കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ളിടത്താണ് വൻതോതിൽ വെള്ളക്കെട്ടുണ്ടാകുന്നത്.

ഫുട്ബോള്‍ രാജാക്കന്മാരെ തക‍ര്‍ത്തെറിഞ്ഞ് മെക്സിക്കോ

ഫുട്ബോള്‍ രാജാക്കന്മാരെ തക‍ര്‍ത്തെറിഞ്ഞ് മെക്സിക്കോ

ലോകകപ്പിലെ ആദ്യ പോരാട്ടത്തിലാണ് ജര്‍മ്മനി മെക്സിക്കോയോട് പരാജയം ഏറ്റുവാങ്ങിയത്. പഴയ ഫോം പുറത്തെടുക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട ജര്‍മ്മനിയെ മെക്സിക്കന്‍ പുലിക്കുട്ടികള്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനി തോറ്റത്. മെക്സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ്ഗോള്‍ നേടിയത്.
രൺവീറിനായി സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് തല

രൺവീറിനായി സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് തല

അജിത്തിൻറെ പുതിയ ചിത്രമായ വിശ്വാസ'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് അജിത്തും സംഘവും താമസിച്ചിരുന്നത്. എന്നാൽ ചില സാഹചര്യങ്ങളാല്‍ ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നു. ഇതിന് അനുമതി ലഭിച്ചുവെങ്കിലും ഫിലിം സിറ്റിയില്‍ അജിത്തിൻറെ മുറി അപ്പോഴേക്കും രൺവീർ സിംഗിനായി ബുക്ക് ചെയ്തിരുന്നു. ഇതറിഞ്ഞ അജിത് എനിക്കൊരു ചെറിയ മുറിയും ഫാനും മാത്രം മതിയെന്നാണ് മറുപടി നൽകിയത്.
കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശൻ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. തൻറെ ഉറ്റ സുഹൃത്തിൻറെ മകൾക്ക് ഇതിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ മകനായ അഖിൽ അക്കിനേനിയാണ് നായകനായെത്തുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more