Short News

മാവൂരിലെ ആരോഗ്യ പ്രവർത്തകർ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ

മാവൂരിലെ ആരോഗ്യ പ്രവർത്തകർ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ

ആരോഗ്യ പ്രവർത്തകർക്കെതിരെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആശുപത്രിയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ .ചെറുപ്പ എംസിഎച്ച് യൂണിറ്റിലെ ബ്ലോക്ക് തല സൂപ്പർവൈസറും പൊതുജനാരോഗ്യ പ്രവർത്തകരുടെ കോർഡിനേറ്ററുമായ പി.പി മുരളീധരൻ മാവൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സ്റ്റാഫ് കൗൺസിൽ അഭിപ്രായപ്പെട്ടു

പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

ഒരു കുടുംബത്തിലെ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക വസ്തു. കീടനാശിനികളിലും എലിവിഷത്തിലും പ്രയോഗിക്കുന്ന മാരക വസ്തുവാണിത്. മരിച്ച കമലയുടേയും ഭ‍ര്‍ത്താവ് കുഞ്ഞിക്കണ്ണന്‍റേയും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയിച്ചിരുന്നതിന്‍റെ റിപോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. ഇത് തന്നെയാണോ കുട്ടികളുടെ മരണത്തിന് പിന്നിലും എന്ന് അന്വേഷിക്കുന്നുണ്ട്.
പെട്രോള്‍ വില മുകളിലേക്ക് തന്നെ

പെട്രോള്‍ വില മുകളിലേക്ക് തന്നെ

ഇന്ന് സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 14 പൈസയാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ഒരു ലിറ്ററിന് 78.61 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി വന്‍ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഡീസല്‍ വിലയും മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഡീസല്‍ വില ഇത്രയധികം ഉയരുന്നത്. ഇന്ന് ഡീസലിന് ലിറ്ററിന് 19 പൈസ വര്‍ധിച്ച് 71.52 രൂപയായി
ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവിക ശേഷിയെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് ഒന്നുമറിയില്ലെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അലി ഫദാവി. ഇറാന്‍ നാവിക സേനയെ വിലകുറച്ചുകണ്ട് രാജ്യത്തിനും സൈന്യത്തിനും എതിരേ ആക്രമണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ യു.എസ് ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.