Short News

പ്രകൃതിഭംഗി ആവോളം ആസ്വദിക്കാനായി വരന്ദ ഘട്ട് പാത

പ്രകൃതിഭംഗി ആവോളം ആസ്വദിക്കാനായി വരന്ദ ഘട്ട് പാത

വരന്ദ ഘട്ട് പാത കുന്നുകള്‍ക്ക് ഇടയിലൂടെയാണ് കടന്നു പോകുന്നത്. പൂനെയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയുടെ വിസ്മയമായ വരന്ദ ഘട്ട് പ്രദേശമുളളത്. പച്ചപുതച്ച മലകളും പര്‍വ്വതങ്ങളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും ഈ പാതയിലൂടെ സഞ്ചരിക്കുന്ന ആരെയും വിസ്മയിപ്പിക്കുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ വരെയുള്ള താഴ്വരകള്‍ ഇവിടെയുണ്ട്.
പുലിയെ പുലിമടയില്‍ ചെന്ന് ആക്രമിച്ച് മാക്രോണ്‍; ട്രംപിന്റെ നയങ്ങള്‍ ദോഷംചെയ്യും

പുലിയെ പുലിമടയില്‍ ചെന്ന് ആക്രമിച്ച് മാക്രോണ്‍; ട്രംപിന്റെ നയങ്ങള്‍ ദോഷംചെയ്യും

ഇറാനുമായുള്ള ആണവ കരാര്‍, ഗള്‍ഫ് പ്രതിസന്ധി, അമേരിക്കന്‍ തീവ്രദേശീയമാദം തുടങ്ങിയ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമര്‍ശിച്ചത്.

അംബാനിയുടെ ജിയോയിൽ ജോലി വേണോ? 80,000 പേ‍ർക്ക് അവസരം

അംബാനിയുടെ ജിയോയിൽ ജോലി വേണോ? 80,000 പേ‍ർക്ക് അവസരം

റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വ‍ർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. കമ്പനിയിലെ ഒരു സീനിയർ ഉദ്യോ​ഗസ്ഥനായ സഞ്ജയ് ജോ​ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെഫറൻസ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുമാകും ജിയോയിലേയ്ക്ക് ഉദ്യോ​ഗാ‍ർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെറുപ്പക്കാ‍ർക്ക് ഒരു സുവർണാവസരമാണിത്.

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജി സഹ പ്രതി കൂടിയായ പീറ്ററിന്​ വിവാഹമോചന​ നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിൽ പരസ്​പര സഹകര​ണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ്​ ആവശ്യം. സ്​പെയിനിലും ലണ്ടനിലുമുൾപ്പെടെയുളള ദമ്പതികളുടെ സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക്​ നിക്ഷേപങ്ങൾ എന്നിവയുടെ സാമ്പത്തിക ഒത്തു തീർപ്പാണ് അവശ്യപ്പെട്ടിരിക്കുന്നത്.