Short News

ത്രിപുരയിലെ പാഠം ഉൾക്കൊണ്ട് സിപിഎം; ബിജെപി വിരുദ്ധവോട്ട് നഷ്ടമാകില്ല!

ത്രിപുരയിലെ പാഠം ഉൾക്കൊണ്ട് സിപിഎം; ബിജെപി വിരുദ്ധവോട്ട് നഷ്ടമാകില്ല!

ത്രിപുരയിലെ തിരിച്ചടിയിൽ പാഠം ഉൾക്കൊള്ളാൻ തീരുമാനിച്ച് സിപിഎം. അധികാരങ്ങൾ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നേറാൻ 22-ാം പാർട്ടി കോൺഗ്രസിൽ നടപടികൾ സ്വീകരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. രാജ്യത്ത് ആകമാനം നിലനില്‍ക്കുന്ന അസ്വസ്ഥതകളില്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവിലയിലെ നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക് വീണ്ടും

ഇന്ധനവിലയിലെ നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക് വീണ്ടും

ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിൽ ഒന്നാണ്. അത് വേണ്ടെന്ന് വെക്കാൻ നിലവിലെ സാഹചര്യങ്ങളിൽ സാധ്യമല്ല. വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി അവസാനിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു. പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് തോമസ് ഐസക്.
തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി ജില്ലാ കളക്ടർ എ കൗശികൻ അനുമതി നൽകാതിരുന്നതിനാൽ നടന്നില്ല. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 51 ഗുണ്ടുകൾ ആചാര വെടിയായി പൊട്ടിക്കാറുള്ളതാണ് പൂരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത്.
സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; വയനാട്ടില്‍ വിളംബര ജാഥകള്‍ നടത്തി

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; വയനാട്ടില്‍ വിളംബര ജാഥകള്‍ നടത്തി

കൊല്ലത്ത് വെച്ച് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുളള വിളംബര ജാഥകള്‍ ജില്ലയിലെ പാര്‍ട്ടിക്ക് കീഴിലുളള അറ് മണ്ഡലം കമ്മറ്റികളിലും നടത്തി.വൈത്തിരി മണ്ഡലത്തിലെ വിളംബര ജാഥ വൈത്തിരിയിലും,കല്‍പറ്റയിലും,,പനമരം മണ്ഡലം കമ്മറ്റിയുടെ വിളംബര ജാഥ പനമരത്തും,മാനന്തവാടി മണ്ഡലം കമ്മററിയുടെ വിളംബര ജാഥ മാനന്തവാടിയിലും, നടന്നു.