Short News

മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ പുറത്തിറക്കാൻ ഹ്യുണ്ടായി

മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ പുറത്തിറക്കാൻ ഹ്യുണ്ടായി

നടക്കാനിരിക്കുന്ന 30 -ാം വാർഷികത്തിന് മുന്നോടിയായി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ 2030 പ്ലാനുകൾ ആവിഷ്കരിക്കുകയാണ്. 'ഇന്നവേറ്റർ ഇൻ മൊബിലിറ്റി ആൻഡ് ബിയോണ്ട്' എന്നതാണ് ഈ തന്ത്രത്തിന്റെ ആപ്തവാക്യം. ഹ്യുണ്ടായിയുടെ അനുബന്ധ സ്ഥാപനമായ കിയ ഇന്ത്യയും 'കിയ 2.0' സ്ട്രാറ്റജിയിലൂടെ ക്വാണ്ടിറ്റിയിലും ക്വാളിറ്റിയിലും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഓപ്പറേഷനുകൾ മെച്ചപ്പെടുത്തി.
ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ

ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ

മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലി ആദ്യമായി ഒരു വാഹനം സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചാൽ അവരുടെ ആദ്യം ചോയിസായി സ്വിഫ്റ്റ് എന്നതായിരുന്നു. അത്രയ്ക്കും സ്വീകാര്യതയും ജനപ്രീതിയും ലഭിച്ച മറ്റൊരു മോഡലുണ്ടോ എന്ന് പോലും സംശയമാണ്. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുളള തിരക്കിലാണ് കമ്പനി.
ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല

ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല

ഭാവി മുന്നില്‍ കണ്ട് വാഹന നിര്‍മാതാക്കള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഫോക്കസ് ബദല്‍ ഇന്ധനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളും സിഎന്‍ജി വാഹനങ്ങളുമാണ് കൂടുതല്‍ ജനകീയമായി വരുന്നത്. ഇതില്‍ തന്നെ ടൂവീലറുകളിലും ത്രീവീലറുകളിലും ബദല്‍ ഇന്ധനങ്ങളുടെ സാധ്യത ഏറ്റവും കൂടുതല്‍ ആരായുന്നത് ബജാജ് ഓട്ടോയാണ് (Bajaj Auto).
മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടോ

മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടോ

ഇന്ത്യയിൽ ഓഫ്-റോഡർ എസ്‌യുവികൾക്ക് ഏറ്റവും നല്ല സമയമാണിത്. മഹീന്ദ്ര ഥാർ, മാരുതി ജിംനി, ഫോഴ്‌സ് ഗൂർഖ പോലുള്ള മോഡലുകൾക്ക് വിപണിയിൽ നിന്നും കിട്ടുന്ന ഹൈപ്പ് അതൊന്ന് വേറെ തന്നെയാണ്. പക്ഷേ ഇവരിൽ ആരാണ് രാജാവെന്ന് ചോദിച്ചാൽ ഥാർ തന്നെയാണെന്ന് നിസംശയം പറയാം. താങ്ങാനാവുന്ന വിലയും ആ സ്റ്റൈലും തന്നെയാണ് എസ്‌യുവിയെ ഇത്രയും ആളുകളിലേക്ക് എത്തിച്ചത്.