Short News

നെഫർതിതി രാജ്ഞിയുടെ ത്രിമാന ചിത്രം പുറത്ത്

നെഫർതിതി രാജ്ഞിയുടെ ത്രിമാന ചിത്രം പുറത്ത്

സുന്ദരികളിൽ സുന്ദരി എന്നറിയപ്പെട്ടിരുന്ന നെഫർതിതി രാജ്ഞിയുടെ ചിത്രം ത്രീഡിയായാണ് നിർമ്മിച്ചിരിക്കുന്നത്.ഏകദേശം 500 മണിക്കൂർ സമയമെടുത്താണ് ഇതിൻറെ നിർമ്മാണം പൂർത്തീകരിച്ചത്. ഡിയോറിൽ നിന്നുള്ള ഡിസൈനർമാരാണ് ചിത്രം ഡിസൈൻ ചെയ്തത്. ഇത് രാജ്ഞിയുടെ ചിത്രമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.തുത്തർഖാമൻ രാജാവിൻറെ അമ്മയായിരുന്ന നെഫെർതിതിയെയും തുത്തർഖാമനേയും ഓരേ ശവകുടീരത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.
പറപ്പൂക്കര ഇരട്ടക്കൊലപാതകം: ഒന്നു മുതല്‍ അഞ്ചു പ്രതികളെ  കുറ്റക്കാരെന്നു കോടതി

പറപ്പൂക്കര ഇരട്ടക്കൊലപാതകം: ഒന്നു മുതല്‍ അഞ്ചു പ്രതികളെ കുറ്റക്കാരെന്നു കോടതി

പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി2015 ഡിസംബര്‍ 25നാണ് സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തി മകന്‍ മിഥുന്റെ (25) ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണു സംഭവത്തിനു കാരണം.

ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻ ഖാൻറെ മൂന്നാം വിവാഹവും തകർന്നുവെന്ന് മാധ്യമങ്ങൾ

ഇമ്രാൻറെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാതിരുന്നതിനെ തുടർന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങളിൽ മുന്‍ ക്രിക്കറ്റ് താരത്തിൻറെ മൂന്നാം വിവാഹവും തകർന്നെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. വിവാഹത്തോടെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരുന്ന വളർത്ത് നായ്ക്കൾ തിരികെ എത്തിയതും അഭ്യൂഹങ്ങൾ കൂടാൻ കാരണമായി. എന്നാൽ ഇമ്രാനോട് അടുത്ത വൃത്തങ്ങൾ ഇത് നിഷേധിച്ചിട്ടുണ്ട്.  
വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വടകര- മാഹി കനാലിന്റെ കന്നിനട ഭാഗത്ത് തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.മനക്കൽ മീത്തൽ കുമാരൻ (62) ആണ് മരിച്ചത്. തിങ്കാളാഴ്ച കുമാരനെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്ത് ലോകനാർകാവ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോകനാർകാവിലെ താഴെ നെല്ലിക്കൽ നാരായണൻ (63) ആണ് മരിച്ചത്.ചായക്കച്ചവടക്കാരനാണ്.