Short News

പാക്കിസ്താനിലുണ്ടായ വെടിവെപ്പിൽ നാല് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്താനിലുണ്ടായ വെടിവെപ്പിൽ നാല് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്താനിലെ ക്വറ്റയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വാഹനത്തിൽ എത്തിയ സംഘമാണ് നിറയൊഴിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതായി ക്വറ്റ ഡിഐജി റസാഖ് ചീമ അറിയിച്ചു. ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റസാഖ് പറഞ്ഞു.
ചീഫ് സെക്രട്ടറിയെ  മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മര്‍ദിച്ച സംഭവത്തില്‍ ആംആദ്മി പാർ‍ട്ടി എംഎൽഎ അറസ്റ്റിൽ. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ പരാതിയിൽ‍ ചൊവ്വാഴ്ച രാത്രി ദില്ലി പോലീസാണ് ആപ്പ് എംഎൽഎ പ്രകാശ് ജർ‍വാലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ‍ യോഗത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക്  നീട്ടി

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് നീട്ടി


മാലിദ്വീപ് പ്രതിസന്ധി അയവില്ലാതെ തുടരുന്നു. 15 ദിവസത്തെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയിട്ടുള്ളത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

തനിക്ക് എതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ ജിപ്സ ബീഗം

തനിക്ക് എതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ ജിപ്സ ബീഗം

തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടിയും പ്രൊഡ്യൂസറുമായ ജിപ്സ ബീഗം രംഗത്തെത്തിയത്. തന്‍റെചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ തപ്പേണ്ടെന്നും ഫേസ്ബുക്കില്‍ ഇല്ലാത്തതായി ഒന്നുമില്ലെന്നും ജിപ്സ പറയുന്നു. കൊച്ചി കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നടി പരാതിയും നൽകി. ഒരു അഡാറ് ലവ് എന്നചിത്രത്തില്‍ ജിപ്സ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.