Short News

ആദ്യഭാര്യയുടെ ചതി മനസിലാക്കിയ ഭർത്താവിന് കോടതി ആശ്രയമായി

ആദ്യഭാര്യയുടെ ചതി മനസിലാക്കിയ ഭർത്താവിന് കോടതി ആശ്രയമായി

വിവാഹബന്ധം വേർപെടുത്തിയ ഭാര്യയ്ക്ക് ഭർത്താവ് നൽകിവന്നിരുന്ന ജീവനാംശം തുടരേണ്ടെന്ന് അബുദാബി കുടുംബകോടതിയുടെ വിധി. കുട്ടികളുടെ ആവശ്യത്തിനായാണ് ഭർത്താവ് മാസം തോറും ജീവനാംശം നൽകിയിരുന്നത്.എന്നാൽ വിവാഹം ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്ത ഭാര്യ ഇൗ പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കണ്ടെത്തി.കുട്ടികളുടെ സംരക്ഷണ ചുമതല തനിക്ക് നൽകണമെന്നും ഇയാൾവാദിച്ചിരുന്നു.
മതം മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥൻ

മതം മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥൻ

പാസ്പോര്‍ട്ട് ഓഫീസിലെത്തിയ മിശ്ര വിവാഹ ദമ്പതികളെ മതംമാറണമെന്നു പറഞ്ഞ് അപമാനിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും താന്‍ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നുമാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര പറഞ്ഞത്. വിവാഹ സര്‍ട്ടിഫിക്കറ്റിലെ പേരും മറ്റു രേഖകളിലെ പേരും വ്യത്യസ്തമായതിനെ ചോദ്യം ചെയ്യുക മാത്രമേ താൻ ചെയ്തുള്ളുവെന്നും മിശ്ര പറഞ്ഞു.
ഡെൻമാർക്കിനെതിരെ ഓസ്ട്രേലിയയ്ക്ക് സമനില

ഡെൻമാർക്കിനെതിരെ ഓസ്ട്രേലിയയ്ക്ക് സമനില

ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമും സമനിലയായത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ തോറ്റതിനാൽ ഓസ്ട്രേലിയയ്ക്ക് ഇത് നിർണായക പോരാട്ടമായിരുന്നു. ആദ്യമത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തിയാണ് ഡെന്മാർക്ക് രണ്ടാം മത്സരത്തിനിറങ്ങിയത്. ഡെന്മാർക്കിന് വേണ്ടി ക്രിസ്ത്യന്‍ എറിക്‌സണും ഓസ്ട്രേലിയയ്ക്ക് വേണ്ടി മില്‍ ജെഡ്‌നിയാക്കുമാണ് ഗോൾ നേടിയത്
പൃഥ്വിക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നുവെന്ന് നസ്രിയ

പൃഥ്വിക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നുവെന്ന് നസ്രിയ

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിൽ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ പൃഥ്വി എന്‍റെ സ്വന്തം സഹോദരനെ പോലെയാണ്. ഷൂട്ടിന് വരുന്നതിന് മുമ്പേ ഞാന്‍ അഞ്ജലി ചേച്ചിയോട് എപ്പോഴും എങ്ങനെയാകുമോ എന്തോ? എന്ന് പറയുമായിരുന്നുവെന്നും നസ്രിയ അറിയിച്ചു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more