Short News

അബുദാബി കിരീടാവകാശിയുടെ എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു

അബുദാബി കിരീടാവകാശിയുടെ എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 'ജയ് സിയാ റാം' എന്ന ആശംസയോടെ സദസ്സിനെ അഭിസംബോധന ചെയ്യുന്നു എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ, രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ മുരാരി ബാപ്പു നടത്തിയ ആത്മീയ പരിപാടിയുടെ വീഡിയോ ആണിത്. യുഎഇയിലെ അറിയപ്പെടുന്ന പംക്തീകാരനായ സുല്‍ത്താന്‍ സൂദ് അല്‍ കാസ്സെമിയാണ് വീഡിയോയിൽ ഉളളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജി സഹ പ്രതി കൂടിയായ പീറ്ററിന്​ വിവാഹമോചന​ നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിൽ പരസ്​പര സഹകര​ണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ്​ ആവശ്യം. സ്​പെയിനിലും ലണ്ടനിലുമുൾപ്പെടെയുളള ദമ്പതികളുടെ സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക്​ നിക്ഷേപങ്ങൾ എന്നിവയുടെ സാമ്പത്തിക ഒത്തു തീർപ്പാണ് അവശ്യപ്പെട്ടിരിക്കുന്നത്.
ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു സ്ഥിരമായി ലൈംഗീക ഉത്തേജക മരുന്നുകളും മയക്കുമരുന്നുകളുെ കഴിച്ചിരുന്നുവെന്ന് അനുയായിയുടെ മൊഴി. വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു മയക്കുമരുന്നും കറുപ്പും ഉപയോഗിക്കാറുണ്ടെന്നുള്ള രാഹുൽ കെ സച്ചാറിന്റെ മൊഴി 453 പേജുള്ള വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹ്മജ്‍ഞാനികൾക്ക് ബലാത്സംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ആസാറാം പറഞ്ഞെന്നും അനുയായി.

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ജെ ശ്രേണിയിലുളള ഗ്യാലക്‌സി ജെ2 2018 ആണ് അവതരിപ്പിച്ചത്. സാംസങ്ങ് മാള്‍ എന്ന പുതിയ ഫീച്ചറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 8190 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ 27 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും. ഗോള്‍ഡ്, ബ്ലാക്ക്, പിങ്ക് എന്നീ മൂന്നു നിറത്തിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.