Short News

മാരകമായൊരു മാമോദീസ മുക്കൽ

മാരകമായൊരു മാമോദീസ മുക്കൽ

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പിൻറെ മാമ്മോദീസാ മുക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിനെ മൂന്നു തവണ അതിമാരകമായി വെള്ളത്തിൽ മുക്കുന്ന വീഡിയോയാണിത്. ഇത് കണ്ട് കുഞ്ഞിൻറെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും അമ്പരന്ന് നിൽക്കുന്നതും കാണാം. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമ്മോദീസ എന്നാണു സോഷ്യല്‍ മീഡിയ ഈ മാമ്മോദീസ മുക്കലിന് നൽകിയിരിക്കുന്ന വിശേഷണം
നീരവ് നോദിയുടെ 170 കോടിയുടെ ആസ്തികള്‍ ഏറ്റെടുത്ത് എഫോഴ്സ്മെന്‍റ്

നീരവ് നോദിയുടെ 170 കോടിയുടെ ആസ്തികള്‍ ഏറ്റെടുത്ത് എഫോഴ്സ്മെന്‍റ്

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍നിന്ന് 85 കോടിരൂപ വിലവരുന്ന 34,000 ആഭരണങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കണക്കുകള്‍ അനുസരിച്ച് മാര്‍ച്ചുവരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറേറ്റ് 7600 കോടിയുടെ ആസ്തികളാണ് ഏറ്റെടുത്തിരിക്കുന്നത്. നീരവ് മോദിയും മെഹുല്‍ ചോക്സിയും ഇപ്പോള്‍ അമേരിക്കയിലുണ്ടെന്നാണ് വിവരം
മലിനീകരണവുമില്ല, ചെലവും കുറവ്;  താരമായി വൈദ്യുത കാര്‍

മലിനീകരണവുമില്ല, ചെലവും കുറവ്; താരമായി വൈദ്യുത കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള 'പൊന്‍കതിര്‍' പ്രദര്‍ശനമേളയില്‍ താരമായി വൈദ്യുത കാര്‍. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡാണ് ജനങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത വൈദ്യുത കാര്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്. പ്രദര്‍ശനത്തിലെ കെ.എസ്.ഇ.ബി സ്റ്റാളിനു പുറത്താണ് കാര്‍ പ്രദര്‍ശനത്തിനു വെച്ചത്.


മേയ് 30, 31 ബാങ്ക് സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

മേയ് 30, 31 ബാങ്ക് സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിന്​ ആഹ്വാനം ചെയ്​ത മേയ്​ 30, 31 തീയതികളിൽ എസ്ബിഐയുടെ സേവനങ്ങളും മുടങ്ങിയേക്കുമെന്ന്​ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ബാങ്ക് തൊഴിലാളി​ സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ്​ ഫോറം ഒാഫ്​ ബാങ്ക്​ യൂണിയൻസ്​ (യു.എഫ്​.ബി.എ) രണ്ടുദിവസത്തെ പണിമുടക്കിന്​ ആഹ്വാനം ചെയ്​തതിരിക്കുന്നത്​.