Short News

ചൈനയില്‍ സ്വവ‍ര്‍ഗാനുരാഗത്തെ എതിര്‍ത്ത് സിനാ വീബോ

ചൈനയില്‍ സ്വവ‍ര്‍ഗാനുരാഗത്തെ എതിര്‍ത്ത് സിനാ വീബോ

ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് സൈറ്റായ സിനാ വീബോ സ്വ‍വര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിഷേധവുമായി സ്വവര്‍ഗാനുരാഗികളെത്തി. ഐ ആം ഗേ എന്ന ഹാഷ് ടാഗുമായാണ് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം നടത്തിയത്. 17 ലക്ഷം വീബോ ഉപയോക്താക്കള്‍ ഈ ഹാഷ്ടാഗ് പ്രചരണത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ദിവസഫലം 26-4-2018

ദിവസഫലം 26-4-2018

ശാസ്ത്രീയമായ ജ്യോതിഷഫലപ്രവചനം പല കാര്യങ്ങളെയും നമുക്ക് വെളിവാക്കിത്തരുകയും, അവയിലെ പോരായ്മകളെ കണ്ടെത്തി പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ നാളിലും നിലകൊള്ളുന്നവരുടെ ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.നമുക്കുമുന്നിൽ നിമിഷങ്ങളും, വിനാഴികകളും, നാഴികകളും നമ്മോടൊപ്പം വളരെ വേഗം അടുത്ത ദിനത്തിലേക്ക് പ്രയാണം ചെയ്യുകയാണ്.

ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

എംഎസ് ധോനിയുടെ സമ്മര്‍ദ ഘട്ടത്തിലെ 70 റണ്‍സ് പ്രകടനമാണ് ചെന്നൈയുടെ 206 റണ്‍സ് റണ്‍ച‌േസ് പ്രാപ്യമാക്കിയത്. 34 പന്തില്‍ നിന്ന് ഏഴ് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ധോനിയുടെ ഇന്നിങ്സ്. അമ്പാടി റായുഡു 53 പന്തില്‍ 82 റണ്‍സെടുത്ത് ധോനി‌ക്ക് ഉറച്ച പിന്തുണ നല്‍കി. ബ്രാവോ 14 റണ്‍സെടുത്തു. 33 സിക്സുകളാണ് ലീഗിലെ ഇന്നത്തെ മത്സരത്തില്‍ മാത്രം പിറന്നത്.
ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ഡി വില്ലേഴ്സിന്‍റെ 68ന്‍റെ ചിറകിലേറിയാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ അടിച്ചെടുത്തത്. ​എട്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഡി വില്ലേഴ്സിന്‍റെ ഇന്നിങ്സ്. 30 പന്തില്‍ നിന്ന് ഡി വില്ലേഴ്സിന്‍റെ വെടിക്കെട്ട് പ്രകടനം. ക്വിന്‍റന്‍‌ ഡി കോക്ക് 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. മന്ദീപ് സിങ് 32 റണ്‍സുമായി പുറത്തായി.