Short News

സാൻഫ്രാൻസിസ്കോ മേയറായി ലണ്ടൻ ബ്രീഡിനെ തിരഞ്ഞെടുത്തു

സാൻഫ്രാൻസിസ്കോ മേയറായി ലണ്ടൻ ബ്രീഡിനെ തിരഞ്ഞെടുത്തു

ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​യാ​യ ല​ണ്ട​ൻ ബ്രീ​ഡ് അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് നേടിയാണ് സാൻഫ്രാൻസിസ്കോ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂ​ൺ അ​ഞ്ചി​ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മാ​ർ​ക്ക് ലെ​നോ​യെ ആണ് ലണ്ടൻ ബ്രീഡ് പരാജയപ്പെടുത്തിയത്. സാൻഫ്രാൻസിസ്കോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കറുത്ത വർഗക്കാരി മേയർ പദവി നേടുന്നത്. 
കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശൻ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. തൻറെ ഉറ്റ സുഹൃത്തിൻറെ മകൾക്ക് ഇതിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ മകനായ അഖിൽ അക്കിനേനിയാണ് നായകനായെത്തുന്നത്.
അദ്വൈതിൻറെ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ച് ജയ

അദ്വൈതിൻറെ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ച് ജയ

നടൻ ജയസൂര്യയുടെ മകൻ അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് കളര്‍ഫുള്‍ ഹാന്‍ഡ്‌സ്.ഇന്ന് Father day യില്‍ തന്നെ മോന്‍ എഡിറ്റ് ചെയ്ത് സംവിധാനം ചെയ്ത പുതിയ short film എനിക്ക് Launch ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം എന്നു പറഞ്ഞാണ് ജയസൂര്യ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലുള്ളത്
ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചില്‍ ജനസാഗരം

ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചില്‍ ജനസാഗരം

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ചില്‍ ജനസാഗരം. ഐഎഎസ് ഓഫീസര്‍മാരുടെ പ്രതിഷേധത്തിനെതിരെയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തിയത്. സിപിഎം സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.മോദിയുടെ ഗവര്‍ണറുടെയും പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഇതില്‍ ഏറ്റവുമധികം ഉയര്‍ന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more