Short News

ശരീഫും മകളും പാകിസ്​താനിലേക്ക്​ എത്തുന്നു; ഇന്ന്​ അറസ്റ്റുണ്ടായേക്കും

ശരീഫും മകളും പാകിസ്​താനിലേക്ക്​ എത്തുന്നു; ഇന്ന്​ അറസ്റ്റുണ്ടായേക്കും

പാ​ന​മ പേ​പ്പേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി 10 വ​ർ​ഷം ത​ട​വി​നു ശിക്ഷിച്ച മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫും മകൾ മറിയം നവാസും ഇന്ന്​ രാത്രി പാകിസ്​താനിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ലാഹോർ വിമാനത്താവളത്തിൽ വച്ചു​തന്നെ ഇ​രുവരെയും അറസ്റ്റ്​ ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും അദിയാല ജയിലിൽ ആക്കുമെന്നാണ് സൂചന.
വൈദ്യുതി വിറ്റ് രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനം നേടിയത് 28.07 കോ​ടി

വൈദ്യുതി വിറ്റ് രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനം നേടിയത് 28.07 കോ​ടി

കനത്ത മഴ ലാഭം കൊണ്ടു വന്നത് വൈദ്യുതി വകുപ്പിനാണ്. ര​ണ്ടാ​ഴ്​​ച​ക്കി​ടെ 28.07 കോ​ടി രൂ​പയാണ്​ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് വൈദ്യുതി വിറ്റതിലൂടെ സർക്കാർ ഉണ്ടാക്കിയത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​ണ്​ പു​റം​വൈ​ദ്യു​തി​യേ​ക്കാ​ൾ കൂടുതൽ വൈദ്യുതി ആഭ്യന്തരമായി കേരളത്തിൽ ഉത്പ്പാദിപ്പിക്കാൻ കഴിഞ്ഞത്. ​ശനി​യാ​ഴ്​​ച മാ​ത്രം 5.44 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വിറ്റതായും മാധ്യമം റിപോർട്ട് ചെയ്യുന്നു  
ഹിമാചലിൽ ജനവാസ കെട്ടിടത്തിന് തീ പിടിച്ച് 5 പേർ മരിച്ചു

ഹിമാചലിൽ ജനവാസ കെട്ടിടത്തിന് തീ പിടിച്ച് 5 പേർ മരിച്ചു

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ നേർ ചൗകിലെ കെട്ടിടസമുച്ചയത്തിനാണ് തീ പിടിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഒട്ടേറെ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സൂചന. മൂന്ന്​ അഗ്​നിശമന യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. 5 മൃതദേഹങ്ങൾ പുറത്തെത്തിച്ചു
എ.ബി.വി.പിയുടെ കണ്ണൂർ കലക്​ട്രേറ്റ്​ മാർച്ചിൽ കല്ലേറ്

എ.ബി.വി.പിയുടെ കണ്ണൂർ കലക്​ട്രേറ്റ്​ മാർച്ചിൽ കല്ലേറ്

ബാരിക്കേഡ്​ തകർക്കാൻ ശ്രമിച്ച പ്രവർ​ത്തകരെ പൊലീസ്​ ലാത്തി വിശീ വിരട്ടിയോടിക്കുകയായിരുന്നു. തുടർന്ന്​ പ്രവർത്തകർ പൊലീസിനു നേരെ കല്ലേറ് നടത്തി. ഇതോടെ പൊലീസ്​ കണ്ണീർ വാതക പ്രയോഗം നടത്തി. എ.ബി.വി.പി. ജില്ലാ നേതാക്കൾ ഉൾപ്പടെ അമ്പതോളം പേരെ പോലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. പഴയ ബസ്​സ്​റ്റാൻറ്​ പരിസരത്ത്​ നിന്നാണ് മാർച്ച് തുടങ്ങിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more