Short News

ഹാഫിസ് സയീദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാക്കിസ്താൻ

ഹാഫിസ് സയീദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാക്കിസ്താൻ

ആഗോള സമ്മർദ്ദത്തെ തുടർന്നാണ് മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പാക്കിസ്താൻ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്‍  നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡൻറ് മംമ്നൂൻ ഹസൻ ഒപ്പു വെക്കുകയും ചെയ്തു. 1997ലെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകളായ 11ബി, 11ഇ എന്നിവയിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
കുച്ചിപ്പുടിയില്‍ നടന വിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും

കുച്ചിപ്പുടിയില്‍ നടന വിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും

പഞ്ചായത്ത് ഭരണ കാര്യങ്ങള്‍ക്കിടയിലും കലാപരമായ പ്രവര്‍ത്തനങ്ങളില്‍ സകുടുംബം പങ്കെടുത്ത് മാതൃകയാവുകയാണ് മലപ്പുറം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലതാ അനില്‍. പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷം 2018 വേദിയിലാണ് വേറിട്ട ഈ കലാ പ്രകടനം അരങ്ങേറിയത്.

ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും  അമ്മയുടേയും മകളുടേയും കയ്യിലുണ്ട്!

ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും അമ്മയുടേയും മകളുടേയും കയ്യിലുണ്ട്!


ക്ലാസിക്കൽ നർത്തകിയായ താരകല്യാണിന്റേയും മകൾ സൗഭാഗായയുടേയും ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈാറലാണ്. ഇതിനു മുൻപും നൃത്തവുമായി അമ്മയും മകളും വേദിയിൽ എത്തിയിട്ടുണ്ട്. ഇതിനു മുൻപ് സൗഭാഗ്യയോടൊപ്പം താരകല്യാണും ഡബ്സമാഷിൽ ഒരുമിച്ച് എത്താറുണ്ടായിരുന്നു. അമ്മയുടേയും മകളുടെ സബ്സാമാഷ് ഏറെ ഹിറ്റുമാണ്.

ക്വാറി മാഫിയകള്‍ക്കു മുന്നില്‍ പട്ടികവിഭാഗത്തിനെ ഇട്ടുകൊടുക്കില്ല: ബിജെപി

ക്വാറി മാഫിയകള്‍ക്കു മുന്നില്‍ പട്ടികവിഭാഗത്തിനെ ഇട്ടുകൊടുക്കില്ല: ബിജെപി

ക്വാറി മാഫിയകള്‍ക്ക് മുമ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെഅവകാശങ്ങള്‍ അടിയറ വെക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടിപി ജയചന്ദ്രന്‍. മുക്കം മലയോര മേഖലയില്‍ മുതുവാന്‍വിഭാഗത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യു അധികാരികള്‍മടിച്ചതിന്ന് പിന്നില്‍ ദുരൂഹതയുണ്ട്.