Short News

പാക്കിസ്താൻ പുതിയതരം ആണാവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക

പാക്കിസ്താൻ പുതിയതരം ആണാവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക

അമേരിക്കൻ രഹസ്യാന്വേഷണ ഏജന്‍സിയാണ് മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഹ്രസ്വ ശ്രേണിയില്‍പ്പെട്ട തന്ത്രപരമായ ഉപകരണങ്ങള്‍, കടലില്‍ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകള്‍, ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകൾ തുടങ്ങിയവയും പാക്കിസ്താൻ നിർമ്മിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഇൻറലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സ് പറഞ്ഞു.ഇത് പ്രദേശത്തെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇനി ബില്ലടക്കാൻ ഗൂഗിൾ തേസ് ആപ്പ് ഉപയോഗിക്കാം

ഇനി ബില്ലടക്കാൻ ഗൂഗിൾ തേസ് ആപ്പ് ഉപയോഗിക്കാം

ഗൂഗിള്‍ തേസ് ആപ്പിലൂടെ ഇനിമുതൽ ഉപയോക്താക്കള്‍ക്ക് പണമിടപാടുകൾ നടത്തുവാനും ബില്ലടക്കുവാനും കഴിയും. ഇതുവരെ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് സൗകര്യം മാത്രമാണ് ഗൂഗിൾ തേസ് ആപ്ലിക്കേഷൻ ലഭ്യമാക്കിയിരുന്നുള്ളൂ. ഇപ്പോള്‍ വിവിധ വൈദ്യുതി വിതരണ സേവനങ്ങളുടെയും, ഗ്യാസ്, വെള്ളം, ടിവി, ഇൻറര്‍നെറ്റ് തുടങ്ങിയവയുടേയും അടക്കം 80 ഓളം സ്ഥാപനങ്ങളുടെ ബിൽ ഇതുവഴി അടക്കുവാൻ കഴിയും.
പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള തൻറെ ആഗ്രഹം മഞ്ജു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മഞ്ജു പറഞ്ഞത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുവാനുള്ള ഭാഗ്യം മമ്മൂട്ടി അനുവദിച്ചുതരട്ടെയെന്നും മഞ്ജു പറഞ്ഞു.
ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതിക നായികയായെത്തിയ നാച്ചിയാർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിൽ പോലീസ് ഓഫീസറിൻറെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.ഇതിനിടെ ജ്യോതികക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് നടനും ഭർതൃസഹോദരനുമായ കാർത്തിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കണ്ടത് നല്ലൊരു അനുഭവമായിരുന്നു.അണ്ണിയും ജിവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നും കാർത്തി ട്വീറ്റ് ചെയ്തു