Short News

അമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! സഹായ വാഗ്ദാനവും

അമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! സഹായ വാഗ്ദാനവും

അമേരിക്കയുമായി സഹകരണം നിലനില്‍ക്കുമ്പോള്‍ തന്നെ തങ്ങളുടെ നിലപാട് ശക്തമായി അവതരിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന അമേരിക്കയുടെ നിലപാടാണ് സൗദിയെ പ്രകോപിപിച്ചത്. അമേരിക്കയുടെ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി രാജാവ് സല്‍മാന്‍ യോഗത്തില്‍ വ്യക്തമാക്കി. 20 കോടി ഡോളര്‍ പലസ്തീന് സഹായം പ്രഖ്യാപിച്ചു.
ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത മദ്രാസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി ഇക്കാര്യം ആശുപത്രി അധികൃതരോട് ആരാഞ്ഞത്. പരിശോധന നടത്താന്‍ ആവശ്യമായ ജൈവികഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി ആശുപത്രി സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജയലളിതയുടെ മകളാണെന്ന് സ്ഥാപിക്കാൻ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അമൃത ആവശ്യപ്പെട്ടത്.
യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മതേതര കക്ഷികളായ എസ്പിയും ബിഎസ്പിയും ഹിന്ദുത്വ കാര്‍ഡിറക്കും. ബപിജെപിയുടെ മുന്നോക്ക രാഷ്ട്രീയത്തെ തടയുന്നതിന് വേണ്ടിയാണിത്. രാഷ്ട്രീയ ലോക്ദളിനെയും ഈ സഖ്യം കൂടെ കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം കൈരാന മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ ഹിന്ദുത്വ കാര്‍ഡിറക്കിയാല്‍ തിരിച്ചടിയുണ്ടാവാനും സാധ്യതയുണ്ട്.
ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാൽജോസ് കുഞ്ചാക്കോയെ വെച്ച് സിനിമ ചെയ്യുന്നത്. ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തില്‍ കണ്ണൂരില്‍ തുടങ്ങുന്നതാണ്. എം സിന്ധുരാജ് ആണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. പുതിയ ചിത്രത്തിൽ നായികാ പുതുമുഖമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.