Short News

അനധികൃത കുടിയേറ്റക്കാർ മൃഗങ്ങളെന്ന പരാമർശവുമായി ട്രംപ്

അനധികൃത കുടിയേറ്റക്കാർ മൃഗങ്ങളെന്ന പരാമർശവുമായി ട്രംപ്

കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന പരാമർശം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ഇവർ എത്രത്തോളം മോശപ്പെട്ടവരാണെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. അവരെ രാജ്യത്തില്‍നിന്ന് പുറത്താക്കാനാണ് നാം ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.   
ടോസ് കൊല്‍ക്കത്തയ്ക്ക്

ടോസ് കൊല്‍ക്കത്തയ്ക്ക്

ടോസ് ലഭിച്ച കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. ക്വാളിഫെയര്‍ ഒന്നില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി മുന്‍ ചാംപ്യന്മാരായ ചെന്നൈ കലാശപ്പോരിലേക്കെത്തിയിരുന്നു. ഇന്നത്തെ വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ചെന്നൈയെ നേരിടുന്നത്. തുടര്‍ച്ചയായ ജയങ്ങളോട് കൂടി ടൂര്‍ണമെന്‍റില്‍ ആദ്യം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചതും ഹൈദരാബാദ് ആയിരുന്നു.    
ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

യുവാവിനെ ജനക്കൂട്ടം തല്ലലി കൊന്നു. ബെംഗളൂരുവിലാണ് സംഭംവം. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്​​ മർദിച്ചത്. രാജസ്​ഥാൻ സ്വദേശി കാലുറാം എന്നയാളാണ്​ മർദനത്തിൽ മരിച്ചത്. ചാമരാജ്​പെട്ട്​ പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന്​ സംശയിച്ച്​ ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു.

ഖബറടക്കിയത് 10 അടി താഴ്ചയില്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടെ

ഖബറടക്കിയത് 10 അടി താഴ്ചയില്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടെ

നിപയ്‌ക്കെതിരെ ദിവസങ്ങള്‍ ചെറുത്തുനിന്ന് മരണത്തിനു കീഴടങ്ങിയ പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി വളച്ചുകെട്ടി മൂസയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.കഴിഞ്ഞ ദിവസങ്ങളില്‍ നിപ വൈറസ് ബാധിച്ചു മരിച്ച രണ്ടു യുവാക്കളുടെ പിതാവാണ് മൂസ. മൂസയുടെ സഹോദരഭാര്യ മറിയവും മരണത്തിനു കീഴടങ്ങിയിരുന്നു. ജില്ലാ കലക്റ്റര്‍ യു.വി ജോസിന്റെ

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more