Short News

ട്രെയിന്‍ 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിൽ ഖേദപ്രകടനവുമായി കമ്പനി

ട്രെയിന്‍ 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിൽ ഖേദപ്രകടനവുമായി കമ്പനി

ജപ്പാനിലെ വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം അറിയിച്ചത്. നോട്ടോഗാവ സ്‌റ്റേഷനില്‍ നിന്ന് 7.12 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 25 സെക്കൻഡ് നേരത്തെയാണ് പുറപ്പെട്ടത്. നേരത്തെ പുറപ്പെട്ടതിന് കമ്പനി മാപ്പു പറഞ്ഞ സംഭവത്തില്‍ രസകരമായ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വരുന്നത്.   
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു  
ചെന്നൈയ്ക്ക് ടോസ്

ചെന്നൈയ്ക്ക് ടോസ്

ടോസ് നേടിയ ചെന്നൈ ബൌളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിൻറെ നിർണായക പോരാട്ടമാണിന്ന്. ഈ മത്സരത്തിൽ ഉയർന്ന സ്കോറോട് കൂടി ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചാബ് പ്ലേ ഓഫിൽ കടക്കാതെ പുറത്താകും. പ്ലേ ഓഫ് ആദ്യമേ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുന്ന ചെന്നൈ 13 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുമായി രണ്ടാം സ്ഥാനത്താണ് . എന്നാൽ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ്.